Your Image Description Your Image Description

ഡല്‍ഹി: ഇറാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷന്‍ സിന്ധു’ എന്ന് പേരിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ദൗത്യത്തിന്റെ ആദ്യഘട്ടമായി വടക്കന്‍ ഇറാനില്‍ നിന്നുള്ള 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മേനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചിരുന്നു. ഇവര്‍ പ്രത്യേക വിമാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തും.

വ്യോമമേഖല അടച്ചിരിക്കുന്നതിനാല്‍ ടെഹ്‌റാനില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തുന്നത്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരില്‍ 1500 പേര്‍ വിദ്യാര്‍ഥികളാണ്; ഭൂരിഭാഗവും കശ്മീരില്‍നിന്നുള്ളവര്‍. കഴിയുമെങ്കില്‍ സ്വന്തം നിലയ്ക്കു ടെഹ്‌റാന്‍ വിടാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. യുഎഇ വഴിയും മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടത്തുന്നു.
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാന്റെ അയല്‍രാജ്യങ്ങളില്‍ ഒന്നാണ് അര്‍മേനിയ.

വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം നമ്പറുകള്‍:


ടോള്‍ഫ്രീ 1800118797, വാട്‌സാപ്: +91-11-23012113,
+91-11-23014104, +91-11-23017905, +91-9968291988.
ഇമെയില്‍: situationroom@mea.gov.in

ഇറാനിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍:


+98 9128109115, +98 9128109109. വാട്‌സാപ്: +98 901044557, +98 9015993320, +91 8086871709. cons.tehran@mea.gov.in

Leave a Reply

Your email address will not be published. Required fields are marked *