Home » Blog » Kerala » ‘ജനങ്ങൾക്കിടയിൽ ഞാൻ ജാതീയത ഉണ്ടാക്കിയെന്ന് പറഞ്ഞവർ മാപ്പ് പറയണം’; വി മുരളീധരൻ
16

തിരുവനന്തപുരം: വി മുരളീധരൻ എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനങ്ങമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഉണ്ടായത്. തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട സംഭവമാണ് ഈ വിമർശനങ്ങൾക്ക് ആധാരമായത്.

ഈ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി വി മുരളീധരൻ എംഎൽഎ രം​ഗത്തെത്തി. ഇടതുപക്ഷം പലതിലും പ്രതിരോധത്തിലാണ്. അവർക്കെന്തെങ്കിലും പറയണം. ജനങ്ങൾക്കിടയിൽ ഞാൻ ജാതീയത ഉണ്ടാക്കിയെന്ന് പറഞ്ഞവർ മാപ്പ് പറയണമെന്നും വി മുരളീധരൻ പറഞ്ഞു.

മുരളീധരനെതിരെ വിമർശനവുമായി സിപിഎം നേതാക്കൾ രം​ഗത്തെത്തിയിരുന്നു. ഇതിനോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടാണ് മുരളീധരൻ പ്രതികരിച്ചത്.