Your Image Description Your Image Description

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വി​ല്‍ സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നി​ല്‍ നി​ന്നും നാ​ല്‍​പ​തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു ക​ള​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി ഷി​ബി​ന്‍ ലാ​ല്‍ പി​ടി​യി​ല്‍. ഇ​ന്ന് പു​ല​ര്‍​ച്ചെ തൃ​ശൂ​രി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ബ​സി​ൽ ​നി​ന്നാ​ണ് ഇ​യാ​ളെ അറസ്റ്റ് ചെയ്ത്. എ​ന്നാ​ൽ ന​ഷ്ട​പ്പെ​ട്ട പ​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഷി​ബി​ൻ ലാ​ലി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. പ്ര​തി പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​ർ നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.

രാ​മ​നാ​ട്ടു​കാ​ര​യി​ലെ ഇ​സാ​ഫ് ബാ​ങ്ക് ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​യി​ൽ​നി​ന്നും നാ​ല്‍​പ​ത് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത ശേ​ഷം ഷി​ബി​ന്‍​ലാ​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞെ​ന്നാ​ണ് കേ​സ്. പ​ണം ന​ഷ്ട​പ്പെ​ട്ട​യു​ട​ന്‍ ത​ന്നെ ജീ​വ​ന​ക്കാ​ര​ന്‍ ബാ​ങ്കി​ല്‍ തി​രി​ച്ചെ​ത്തി വി​വ​രം അ​റി​യി​ച്ചു.

തു​ട​ര്‍​ന്നാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് ഷി​ബി​ന്‍ ലാ​ല്‍ എ​ന്ന പ്ര​തി​യി​ലേ​യ്ക്ക് പോ​ലീ​സ് എ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *