Home » Blog » kerala Max » ചിഞ്ചു റാണിക്ക് പണി കൊടുത്തത് പാര്‍ട്ടിക്കാര്‍ തന്നെ
chinjurani

സിപിഐക്ക് വിജയ പ്രതീക്ഷയുള്ള സീറ്റുകളില്‍ ഒന്നായിരുന്നു മന്ത്രി ചിഞ്ചുറാണി മത്സരിച്ച ചടയമംഗലം. ഇവിടെ വന്ന പരാജയം സിപിഐയെ സംബന്ധിച്ച് അവിശ്വസനീയവുമായിരുന്നു. നിലവിലെ എം.എൽയും മന്ത്രിയുമായ ചിഞ്ചു റാണിയെ 7486 വോട്ടുകൾക്കാണ് യുഡിഎഫ് 7486 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർഥി എം.എം. നസീർ തോൽപിച്ചത്. ഈ പരാജയം ഇപ്പോള്‍ സിപിഐയില്‍ പുകയുകയാണ്. വർഷങ്ങളായി ചടയമംഗലത്ത് സി.പി.ഐക്കുള്ളിൽ വിഭാഗീയത ശക്തമാണ്. ഈ വിഭാഗീയത തന്നെയാണ് ചിഞ്ചുറാണിയുടെ പരാജയത്തിനും പിന്നില്‍ എന്നാണു സിപിഐ നിഗമനം. നേതൃത്വവുമായി ഉരസിയിട്ട് 800 ഓളം പേരാണ് പാര്‍ട്ടി വിട്ടത്. ഇതൊന്നും നിയന്ത്രിക്കാന്‍ ജില്ലാ നേതൃത്വത്തിനു കഴിഞ്ഞതുമില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തവണ 67,252 വോട്ടിനാണ് നസീറിനെ ചിഞ്ചുറാണി തോല്‍പ്പിച്ചത്. എന്നാല്‍ ഇക്കുറി ചിഞ്ചു റാണിക്ക് ലഭിച്ചത് 60795 വോട്ടുകള്‍ മാത്രമാണ്. പാര്‍ട്ടി സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതും ചടയമംഗലത്ത് തിരിച്ചടിയായെന്നാണ് പാര്‍ട്ടി നിഗമനം. മണ്ഡലത്തിലെ ഒമ്പതിൽ ഏഴ് പഞ്ചായത്തും യു.ഡി.എഫിനൊപ്പമാണ് നിലയുറപ്പിച്ചത്. 2021ൽ അന്നത്തെ മണ്ഡലം സെക്രട്ടറി എ. മുസ്തഫയെ തഴഞ്ഞാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം ദേശീയ കൗൺസിൽ അംഗമായ ജെ. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കിയത് . ഇതിനെതിരെ ചടയമംഗലത്ത് വലിയ വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഈ പ്രശ്നങ്ങള്‍ ഇപ്പോഴും പുകഞ്ഞ്കൊണ്ടിരിക്കുന്നുമുണ്ട്.

മുസ്തഫ നേരെ ആര്‍എസ്പിയിലേക്ക് ആണ് പോയത്. ഇക്കുറി യുഡിഎഫ് പ്രചാരണത്തിനു മുസ്തഫയാണ് നേതൃത്വം നല്കിയതും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വന്നതോല്‍വിയാണ് നിയമസഭാ തിരഞ്ഞെടുപ്പിലും വന്നത്. വിഭാഗീയത കാരണം പാര്‍ട്ടി വോട്ടുകള്‍ സിപിഐക്ക് നഷ്ടമായി. ഇത് തിരിച്ചുപിടിക്കാന്‍ നേതൃതലത്തില്‍ നിന്നും നീക്കങ്ങള്‍ വന്നതുമില്ല. എന്തായാലും ചിഞ്ചുറാണിയുടെ തോല്‍വി സിപിഐയില്‍ പുകയുകയാണ്.