മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം വി.ഡി.സതീശന് പ്രതിപക്ഷ നേതാവ് പിണറായിക്കെതിരെ പകപോക്കാന്‍ ശ്രമിക്കുകയാണോ? മുഖ്യമന്ത്രിയായി സ്ഥാനമേറ്റിട്ട് ആഴ്ച മൂന്നു കഴിഞ്ഞിട്ടും ഇതേവരെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞുകൊടുത്തിട്ടില്ല. ഇനിയും രണ്ടാഴ്ച കഴിഞ്ഞേ വസ്തി ഇപ്പോള്‍ മുഖ്യമന്ത്രി വസതിയായ ക്ലിഫ് ഹൗസും കന്റോന്‍മെന്റ് ഹൗസും മുഖ്യമന്ത്രിയായ സതീശന്റെ കയ്യിലാണ്. മുഖ്യമന്ത്രിക്ക് താമസിക്കാനും പ്രവര്‍ത്തിക്കാനും കഴിയാതെ സതീശന് പിണറായിയെ ലോക്ക് ആയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങാന്‍ മിനിമം ഓഫീസ് എങ്കിലും വേണ്ട. ഇപ്പോള്‍ മുഖ്യമന്ത്രിയായ ശേഷം പത്ത് വര്‍ഷമായി പിണറായി വിജയന് ഉപയോഗിക്കുന്ന ഫോണും കട്ട് ചെയ്തിരിക്കുകയാണ്.
പ്രതിപക്ഷ നേതാവായ പിണറായി രാവിലെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഫോണ്‍ കട്ടായ വിവരം അറിഞ്ഞത്. മുഖ്യമന്ത്രിയുടെ അധീനതയിലുള്ള പൊതുഭരണവകുപ്പാണ് ഫോണ്‍ കട്ടാക്കിയത്. ഫോണ്‍ കട്ടാക്കുമ്പോള്‍ ഒന്ന് വിളിച്ച് പറയാനുള്ള സാമാന്യ മര്യാദാ പോലും കാണിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവായ പിണറായിയുടെ പരാതി. ഈ പരാതിക്ക് ന്യായവുമുണ്ട്. പ്രതിപക്ഷ നേതാവാണ് ഫോണ്‍ ഉപയോഗിക്കുന്നത്. സാധാരണ എംഎല്എയല്ലല്ലോ. ഇപ്പോള്‍ ഫോണും കട്ടാക്കി. വീടും വിട്ട് തരുന്നില്ല, ഓഫീസും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ ഫോണും കട്ട് ചെയ്തു.
മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സതീശന് പിണറായിയെ കാണാന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഇതായിരുന്നില്ല സതീശന് എന്ന് പിണറായിക്കും തോന്നിയിരിക്കും. ചിരിക്കുന്ന മുഖവുമായി സഹകരിക്കണം എന്ന് അഭ്യര്‍ഥിച്ച് പിണറായിയുടെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചാണ് യാത്ര പറഞ്ഞു പോയത്. ആ പോയ പോക്കാണ്. ഇപ്പോള്‍ കാണിക്കുന്നത് സതീശന് മോഡല്‍ പ്രതികാരമാണോ എന്ന് പിണറായിക്ക് തോന്നിയാല്‍ കുറ്റപ്പെടുത്താനും കഴിയാത്ത അവസ്ഥ. നുണേശന്‍ എന്ന് വിളിച്ച് പരിഹസിച്ചതിന്റെ പ്രതികാരമാണോ ഇതെന്ന് സിപിഎം അണികളും ഇപ്പോള്‍ പറഞ്ഞുതുടങ്ങിയിട്ടുമുണ്ട്. എന്തായാലും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള യുദ്ധത്തില്‍ ഇനിയും പലതും കാണാനും കേള്‍ക്കാനും കിടക്കുന്നുണ്ട്. അതിനായി ഇനി കാതോര്‍ത്തിരിക്കാം.
