Home » Blog » kerala Max » നാല് പേർക്ക് പുതുജീവനേകി അർജുൻ യാത്രയായി
IMG_20260601_091742_1

filter: 0; fileterIntensity: 0.000000; filterMask: 0; captureOrientation: 90; hdrForward: 0; shaking: 0.019023; highlight: 1; motionR: 0; algolist: 0; multi-frame: 1; brp_mask: 0; brp_del_th: 0.0000,0.0000; brp_del_sen: 0.0000,0.0000; delta:1; bokeh:1; ispap:1; papproctime: 2026:06:01 09:17:55; module: photo;hw-remosaic: false;touch: (-1.0, -1.0);sceneMode: 3145728;cct_value: 0;AI_Scene: (18, 2);aec_lux: 273.41663;aec_lux_index: 0;albedo: ;confidence: ;motionLevel: 0;weatherinfo: weather:Cloudy, icon:1, weatherInfo:100;temperature: 36;zeissColor: bright;

കണ്ണൂർ : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരൻ നാല് പേർക്ക് പുതുജീവനേകി യാത്രയായി. കണ്ണൂർ സ്വദേശിയായ അർജുൻ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നൽകിയത്.

ഗുരുതരമായ പരിക്കുകളോടെയാണ് അർജുനെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കുന്നതിനായി ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും മെയ് 31-ന് വൈകുന്നേരത്തോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത ധീരമായ തീരുമാനമാണ് അവയവങ്ങൾ കാത്തുകഴിയുന്ന രോഗികൾക്ക് തുണയായത്. സംസ്ഥാന സർക്കാരിന്റെ അവയവദാന ഏജൻസിയായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ) വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകൾ ഏകോപിപ്പിച്ചത്. ആസ്റ്റർ സർജന്മാരുടെ നേതൃത്വത്തിൽ വിജയകരമായി അവയവങ്ങൾ മണിക്കൂറുകൾ നീണ്ടുനിന്ന സങ്കീർണ്ണമായ ശാസ്ത്രക്രിയയിലൂടെ അവയവദാനത്തിനായി എടുത്തത്. ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നും മറ്റു ആശുപത്രിയിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

അർജുന്റെ ഹൃദയം എയർ ആംബുലൻസ് മുഖേന കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലുള്ള 48-കാരനായ മലപ്പുറം സ്വദേശിക്കായി എത്തിക്കുകയായിരുന്നു. വൃക്കകളിൽ ഒന്ന് കണ്ണൂർ ആസ്റ്റർ മിംസിലെ രോഗിക്കാണ് നൽകുക. രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും, കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്.

ഈ അടിയന്തര സാഹചര്യത്തിൽ അവയവങ്ങൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ, ഓൾ കേരള ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ. സൂരജ് കെ.എം വ്യക്തമാക്കി. ഒരു ജീവൻ നഷ്ടമാകുമ്പോൾ മറ്റു നിരവധി പേർക്ക് അതൊരു പ്രത്യാശയായി മാറുന്ന മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഇതിനായി പ്രവർത്തിച്ച പോലീസിനോടും സർക്കാരിനോടും കെ-സോട്ടോയോടുമുള്ള നന്ദി രേഖപ്പെടുത്തുന്നതായി ആസ്റ്റർ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു.

എയർ ആംബുലൻസും ഗ്രീൻ ചാനൽ സംവിധാനവും ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങൾ പ്രയോജനപ്പെടുത്തിയാണ് അർജുന്റെ അവയവങ്ങൾ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളിലേക്ക് എത്തിച്ചത്.