Your Image Description Your Image Description

ഇടുക്കി: മൈലാടും പാറയ്ക്ക് സമീപം കടുവയും നായയും ഒരേ കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് വീണത്. കേരള തമിഴ്നാട് അതിർത്തിയിലാണ് സംഭവം. വനം വകുപ്പ് സംഘം സ്ഥലത്തെത്തി. കടുവയെ മയക്കുവെടി വെച്ചു. മയക്കുവെടിയേറ്റ കടുവയെ ഉടൻ കൂട്ടിൽ കയറ്റും. പെരിയാർ കടുവാ സങ്കേതത്തിലെ വെറ്ററിനറി ‌ഡോക്ടർ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ചത്.

ഇന്നുച്ചയ്ക്ക് 12 അരയോടെയാണ് കടുവയ്ക്ക് ആദ്യ ഡോസ് മയക്കുമരുന്ന് നൽകിയത്. കടുവ മയങ്ങിയതിനു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയിട്ടായിരിക്കും കുഴിയിൽ നിന്ന് പുറത്തെത്തിച്ച് കൂട്ടിൽ കയറ്റുക. തുടർന്ന് കടുവയെ പെരിയാർ കടുവാ സങ്കേതത്തിലേക്കാണ് മാറ്റുന്നത്. പ്രായം കുറഞ്ഞ കടുവയാണ്. നായയും കുഴിയിൽ തന്നെയുണ്ട്. പ്രദേശത്ത് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കടുവ മയങ്ങിയില്ലെങ്കിൽ രണ്ടാം ഡോസ് മയക്കുവെടി വയ്ക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *