Your Image Description Your Image Description

മഞ്ഞപ്ര : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, കലാ-കായിക വിഭാഗത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും മഞ്ഞപ്ര സർവീസ് സഹകരണ ബാങ്ക് ക്യാഷ് അവാർഡും, മൊമെന്റോയും നൽകി ആദരിച്ചു. റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡൻറ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി , പഞ്ചായത്ത് അംഗം സാജു കോളാട്ടുകുടി ,ബാങ്ക് ഡയറക്ട ബോർഡംഗങ്ങളായ ബൈജു കോളാട്ടുകുടി , ജോമോൻ ഓലിയപ്പുറം, ജോസഫ് തോമസ്, സുരേഷ് ബാബു , ലിസ തോമസ് , ബിജി ജേക്കബ് , ഷിബി ജോസ് , എൻ പി അജികുമാർ , പീറ്റർ കൊടുങ്ങൂക്കാരൻ, വിനോദ് മാരാടൻ, ബാങ്ക് സെക്രട്ടറി ഷൈനി വർഗീസ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിഭാഗത്തിൽ 56 വിദ്യാർത്ഥികളെയും മറ്റു വിഭാഗത്തിൽ 15 പേരെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *