Your Image Description Your Image Description

കൊച്ചി : സാബു എം ജേക്കബിന് മറുപടിയുമായി മന്ത്രി പി രാജീവ്രംഗത്ത്. വിദേശ നിക്ഷേപത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി രാജീവ്. ആന്ധ്രപ്രദേശിയും പഞ്ചാബിനെയും പിന്തള്ളിയാണ് ഈ നേട്ടം കേരളം കൈവരിച്ചിരിക്കുന്നത്.

പി രാജീവിന്റെ പ്രതികരണം…

സാബുവിന്റേത് രാഷ്ട്രീയ പാർട്ടി നേതാവിന്റെ പ്രതികരണം. വ്യവസായിയുടേത് അല്ല.
കേരളം വിടുന്നു എന്ന് പറഞ്ഞവർ ഇതുവരെ പോയിട്ടില്ല. അവരുടെ വ്യവസായത്തിന് ഒരു തടസ്സവും നേരിട്ടില്ല.

മനസമാധനം ഉണ്ടാകണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. കേരളം പല കാര്യങ്ങളിലും ആന്ധ്രയെക്കാൾ മുന്നിൽ. കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിന്റെ മണ്ണിലാണ്. ചന്ദ്രബാബു നായിഡുപോലും കേരളത്തെ പ്രശംസിച്ച് സംസാരിച്ചത് നമുക്ക് മുന്നിലുണ്ട്.

അതേസമയം,കേരളത്തിൽ ഇനി വ്യവസായം തുടരാൻ താത്പര്യമില്ലെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. 3500 കോടി രൂപയാണ് തെലങ്കാനയിൽ നിക്ഷേപിച്ചത്. സംസ്ഥാനം ബുദ്ധിമുട്ടിച്ചത് കൊണ്ടാണ് അന്ന് തെലങ്കാനയിലേക്ക് പോയത്. ഇപ്പോൾ ആന്ധ്രയിൽ നിന്ന് ക്ഷണം വന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *