Your Image Description Your Image Description

നെടുങ്കണ്ടം: ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ട വിനോദസഞ്ചാരിയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് ഇന്നലെയാണ് യുവാവ് അപകടത്തിൽപ്പെട്ടത്. യുവാവിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്.

രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി യുവാവ് വെള്ളച്ചാട്ടത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബാക്കി മൂന്ന് പേരും ബഹളം വെച്ചതോടെ സമീപത്തുള്ള നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയിരുന്നു.

തുടർന്ന്‌ യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് രക്ഷപ്പെടുത്തി. മഴയെത്തുടർന്ന്‌ വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക്‌ പോകരുതെന്ന കർശന നിർദേശമുണ്ട്‌. എന്നാൽ ഇവിടെ എത്തുന്നവർ ഇത് അവഗണിച്ചാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *