Your Image Description Your Image Description

വയനാട് : മുത്തങ്ങ മുറിയംകുന്ന് വയലിൽ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റ്‌മോർട്ട്. സോളാർ ബാറ്ററിയിൽ നിന്നാണോ മറ്റേതെങ്കിലും വൈദ്യുതിപ്രവാഹത്താലാണോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് ലഭിക്കണമെന്ന് വനംവകുപ്പധികൃതർ അറിയിച്ചു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫെൻസിങ് കമ്പിയിൽ കുരുങ്ങിയാണ് ആനയുടെ ജഡം കിടന്നിരുന്നത്. ബാറ്ററിയിൽനിന്ന് ആഘാതമേറ്റാലും മരണകാരണമാകാറില്ല. ഈ സാഹചര്യത്തിൽ ബാറ്ററിയിൽനിന്നല്ലാതെ വൈദ്യുതി പ്രവഹിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. സംഭവത്തിൽ കേസെടുത്ത വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *