Your Image Description Your Image Description

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രത്തിന്റെ ലോഗോ പുറത്ത്. മലയാളത്തില്‍ ആദ്യമായി ആണ് ഒരു ചിത്രത്തിന്റെ ലോഗോ റിലീസ് ചെയ്യുന്നത്. ‘They Live Among Us’ (അവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ലോഗോ പുറത്ത് വിട്ടിരിക്കുന്നത്. അരുണ്‍ ഡൊമിനിക് രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലനുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. പ്രേക്ഷകരില്‍ ചിത്രത്തെ കുറിച്ച് ഏറെ ആകാംക്ഷ നിറക്കുന്ന രീതിയിലാണ് ലോഗോ റിലീസ് ചെയ്തിരിക്കുന്നത്.

 

ചില രഹസ്യങ്ങളും ദുരൂഹതകളും മലയാളി പ്രേക്ഷകര്‍ ഇന്നോളം കാണാത്ത ഒരു കഥാപശ്ചാത്തലവും ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് ലോഗോ റിലീസ് ചെയ്യുന്ന വീഡിയോയും അതിന്റെ പശ്ചാത്തല സംഗീതവും സമ്മാനിക്കുന്നത്. നമ്മുടെ ചിന്തകള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അതീതമായ ഒരു ശക്തിയുടെ സാന്നിധ്യത്തിന്റെ സൂചനയും ഇത് നല്‍കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ അധികം വൈകാതെ തന്നെ പുറത്ത് വിടും. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

 

ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിനായി മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങള്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് പുറത്ത് വന്നിരുന്നു. ആവേശകരമായ ഒരു ചിത്രത്തിന്റെ നിര്‍മാണമാണ് തങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്ന് ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ നിര്‍മ്മാതാവ് ദുല്‍ഖര്‍ സല്‍മാന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *