Your Image Description Your Image Description

പുതിയ ചെറോക്കി എസ്‌യുവിയുടെ ആദ്യ ചിത്രങ്ങൾ പങ്കുവെച്ച്‌ ജീപ്പ്. ഈ വർഷം ഈ അവസാനത്തോടെ വാഹനം പുറത്തിറങ്ങുമെന്നാണ് വിവരം. ഗ്രാൻഡ് ചെറോക്കിക്കും പുതിയ കോമ്പസിനും ഇടയിൽ സ്ഥാനം പിടിക്കുന്ന ഈ പുതിയ ചെറോക്കി, ജീപ്പിന്റെ ഏറ്റവും പുതിയ ഡിസൈൻ ശൈലി പിന്തുടരുന്നു. എന്നാൽ വേറിട്ടുനിൽക്കാൻ ചില സവിശേഷമായ എലമെന്റുകളുമായിട്ടാണ് വാഹനം എത്തുന്നത്. മുന്നിൽ, ഇപ്പോഴും ട്രേഡ്‌മാർക്ക് ജീപ്പ് സെവൻ-സ്ലോട്ട് ഗ്രൽ തന്നെ ലഭിക്കുന്നു, എന്നിരുന്നാലും, ക്രോമിന്റെ ഒരു തരിപോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. സ്ലോട്ടുകൾക്കുള്ളിൽ മെഷ് ഇൻസേർട്ടുകളുള്ള ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ് ഈ അപ്പ്റൈറ്റ് ഗ്രൽ. ഇരു അറ്റത്തും U-ആകൃതിയിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകളുമായി വരുന്ന ഹെഡ്‌ലൈറ്റുകളാണ് വരുന്നത്.

ബമ്പറിൽ കട്ടിയുള്ള ക്ലാഡിങ് കാണാം, ഇത് ആദ്യ ചിത്രങ്ങളിൽ കാണുന്നത് ഓവർലാൻഡ് അല്ലെങ്കിൽ ട്രെയിൽഹോക്ക് വേരിയന്റിന് സമാനമായ കൂടുതൽ ഓഫ്-റോഡ് ഫോക്കസ്ഡ് സ്പെക്ക് ട്രിം ആയിരിക്കാമെന്ന് സൂചിപ്പിക്കുന്നു. ഫോഗ് ലാമ്പുകളും ബമ്പറിൽ അൽപം ഉയരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടൊപ്പം മോഡലിന് എഡിഎസ് സാങ്കേതികവിദ്യ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വശങ്ങളിലേക്ക് നീങ്ങുമ്പോൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ കാണാം, ഇവ പരിചിതമായ ഒരു ജീപ്പ് ഡിസൈൻ ഘടകമാണ്. അതേസമയം ഡോർ ഹാൻഡിലുകൾ പുൾ സ്റ്റൈൽ യൂണിറ്റുകളാണ് എന്ന് തോന്നുന്നു. സി പില്ലറിന് പിന്നിൽ വലിയ ക്വാർട്ടർ വിൻഡോകളുള്ള എസ്‌യുവിയുടെ ഗ്ലാസ് ഹൗസും വളരെ വലുതായി തന്നെ കാണപ്പെടുന്നു.

പിൻഭാഗം വെളിപ്പെടുത്തിയിട്ടില്ല എങ്കിലും ഇതിന്റെ രൂപകൽപന മറ്റു പുതിയ ജീപ്പുകളുമായി ചില സാമ്യതകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. കാബിനും വ്യക്തമല്ല, എങ്കിലും വലിയ ഗ്രാൻഡ് ചെറോക്കിയുമായി ഫീച്ചറുകളും ഡിസൈൻ ഘടകങ്ങൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലാറ്റ്‌ഫോമിന്റെ കാര്യത്തിലേക്ക് വരുമ്പോൾ, പുതിയ ചെറോക്കി ജീപ്പ് മാതൃ സ്ഥാപനമായ സ്റ്റെല്ലാന്റിസിന്റെ STLA ലാർജ് ആർക്കിടെക്ചറിലാണ് ഒരുങ്ങുന്നത്. ഇത് എസ്‌യുവിയ്ക്ക് ഇന്റേണൽ കമ്പഷൻ, ഹൈബ്രിഡ്, പൂർണ്ണ-ഇലക്ട്രിക് രൂപങ്ങളിൽ എത്താൻ സാധിക്കും എന്ന് സൂചിപ്പിക്കുന്നു. ബോഡിഷെല്ലിന് കീഴിൽ ഒരു ഹൈബ്രിഡ് പവർട്രെയിനിന്റെ സാന്നിധ്യം ജീപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്, എന്നിരുന്നാലും മറ്റ് പവർട്രെയിൻ ഓപ്ഷനുകളും ഇതോടൊപ്പം നിർമാതാക്കൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *