ഹ​ജ്ജ്; പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ശാ​ഇ​ർ ട്രെ​യി​ൻ സ​ർ​വി​സ്​ തു​ട​ങ്ങി

ഹ​ജ്ജ്​ പ്ര​മാ​ണി​ച്ച്​ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ശാ​ഇ​ർ ട്രെ​യി​ൻ സ​ർ​വി​സ്​ തു​ട​ങ്ങി. ബു​ധ​നാ​ഴ്​​ച തീ​ർ​ഥാ​ട​ക​ർ ‘ത​ർ​വി​യ ദി​നം’ ചെ​ല​വ​ഴി​ക്കാ​ൻ മി​നാ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ സ​ർ​വി​സ്​ തു​ട​ക്കം. തീ​ർ​ഥാ​ട​ക​രെ ക​യ​റ്റു​ന്ന​തി​നാ​യി മ​ശാ​ഇ​ർ ട്രെ​യി​നു​ക​ൾ സ​ജ്ജ​മാ​ണെ​ന്ന്​ സൗ​ദി റെ​യി​ൽ​വേ ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ഏ​ക​ദേ​ശം 12,000 പ​രീ​ക്ഷ​ണ യാ​ത്ര​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു സ​മ​ഗ്ര ത​യാ​റെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സൂ​ചി​പ്പി​ച്ചു.

കൂ​ടാ​തെ ഹ​ജ്ജ് സീ​സ​ണി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​നു​ക​രി​ക്കു​ന്ന നാ​ല് സ​മ​ഗ്ര പ​രീ​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി. സം​വി​ധാ​ന​ങ്ങ​ൾ, ട്രെ​യി​നു​ക​ൾ, സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ സ​ന്ന​ദ്ധ​ത പ​രി​ശോ​ധി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക​യും സീ​സ​ണി​ൽ സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു ഇ​തി​​ന്റെ ല​ക്ഷ്യം.​

ഹ​ജ്ജ് സീ​സ​ണി​ൽ ട്രെ​യി​ൻ 2000ത്തില​ധി​കം സ​ർ​വി​സു​ക​ൾ ന​ട​ത്തും. 20 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കും. അ​റ​ഫ, മു​സ്​​ദ​ലി​ഫ, മി​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​മ്പ​ത് സ്​​റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ മ​ശാ​ഇ​ർ ​​ട്രെ​യി​ൻ.

More From Author

Leave a Reply

Your email address will not be published. Required fields are marked *