Your Image Description Your Image Description

എറണാകുളം : മാറമ്പിള്ളി പാലത്തില്‍ നിന്ന് പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പില്‍ വീട്ടില്‍ മണിയുടെയും സൗമ്യയുടെയും മകള്‍ സുമയാണ് (18) മരിച്ചത്.

ആലുവ മഹിളാലയം തുരുത്ത് പാലത്തിന് സമീപം പുഴക്കടവില്‍ പൊങ്ങിയ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. കഴിഞ്ഞ 31-ന് രാവിലെമുതല്‍ കാണാതായതായി ബന്ധുക്കള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *