തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപനം നരാഹിത്യപ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംസ്ഥാന നിയമസഭയിലെ വിഡി സതീശന്‍ സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിണറായിയുടെ പരാമര്‍ശം.
കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്നതാവും നയപ്രഖ്യാപനം. സംസ്ഥാനത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് നയപ്രഖ്യാപനം പറയുന്നു. എന്നാല്‍, ഇതിനുള്ള സാമ്പത്തിക റൂട്ട് മാപ്പ് കാണാനില്ല. നാടിന്റെ മുഖഛായ മാറ്റുന്നതിന് ഇടയാക്കിയ കിഫ്ബി, കുടുംബശ്രീ എന്നിവയില്‍ മൗനം പാലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള കാര്യങ്ങള്‍ മുന്‍ഗണനയായി കാണുന്നില്ല.
കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എന്തോ വല്ലാത്ത അവസ്ഥയിലാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കഠിനമായ എതിര്‍പ്പ് രേഖപ്പെടുത്തിയ ആദ്യം തന്നെ മുന്നോട്ടു പോകുന്നല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
നാടിന്റെ താല്പര്യത്തിനെതിരെ മുന്നോട്ടുപോയാല്‍ അതിനെ എതിര്‍ക്കും. കേന്ദ്രത്തോടുള്ള സമീപനം വ്യക്തമാക്കിയിട്ടില്ല. ഡിജിപി സഭയില്‍ കയറിയത് അറിയാതെ സംഭവിച്ചതായിരിക്കാം ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ല. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല. വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമില്ല. എല്ലാരും എഴുന്നേറ്റ് നിന്നപ്പോള്‍ ഞങ്ങളും എഴുന്നേറ്റ് നിന്നു. മുഴുവന്‍ ചൊല്ലുന്നത് ആര്‍എസ്എസ് അജണ്ടയാണ്. അത് നടപ്പാക്കേണ്ട ബാധ്യത കേരളത്തില്‍ ഇല്ല. അവിടെ ഉളളയാള്‍ മാറിയാല്‍ കന്‍റാണ്‍മെന്റ് ഹൗസിലേക്ക് മാറും. അവിടേക്ക് താമസം മാറും. മുഖ്യമന്ത്രിയുടെ മൗനത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് നേരെ വലിയ നീക്കങ്ങളാണ് ഇഡി നടത്തുന്നത്. കോണ്‍ഗ്രസ് അവരുടെ കാര്യത്തില്‍ വരുമ്പോള്‍ മാത്രം പ്രതികരിക്കും. കെജ്രിവാളിനെതിരെ കേസെടുക്കാത്തത് എന്താണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. വിമര്‍ശനങ്ങള്‍ കേട്ടിട്ടും കോണ്‍ഗ്രസില്‍ മാറ്റം ഒന്നുമില്ല. വീണയുടെ ഒരു അക്കൗണ്ട് മാത്രമേ ക്ലോസ് ചെയ്തിട്ടുള്ളൂ. തന്നോട് ഇഡി ഒന്നും ചോദിച്ചിട്ടില്ല.
