Your Image Description Your Image Description

പത്തനംതിട്ട : ഈ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോല്‍സവത്തിനായി തയാറാക്കിയ ഗാനത്തിന് വരികള്‍ രചിച്ച ഭദ്ര ഹരിയെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അനുമോദിച്ചു. ‘മഴമേഘങ്ങള്‍ പന്തലൊരുക്കിയ’ എന്ന ഗാനം ജൂണ്‍ രണ്ടിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും മുഴങ്ങുമ്പോള്‍ അടൂരിന്റെ അഭിമാനമായി ഭദ്ര നിറയും.

ഭദ്രയുടെ കവിതകളില്‍ പ്രകൃതിയുടെ മനോഹര ബിംബങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഭദ്രയുടെ കവിതകള്‍ ആദ്യ വായനയില്‍ നമ്മെ ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ 15 കവിതകള്‍ ഉള്‍പ്പെടുത്തി മഴത്തുള്ളി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ധനുമാസ പൗര്‍ണമി എന്ന കവിതാ സമാഹാരം ഡെപ്യൂട്ടി സ്പീക്കറിന് ഭദ്ര സമ്മാനിച്ചു.

ഭദ്രയുടെ അച്ഛന്‍ ഹരീന്ദ്രനാഥ്, അമ്മ സുമ, എറത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി, അനില്‍ പൂതക്കുഴി, കെ സുനില്‍ ബാബു എന്നിവരും സന്നിഹിതരായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts