Home » Blog » Kerala » ലക്ഷ്യം വീണ മാത്രമല്ല; യുഡിഎഫ് മന്ത്രിമാരും; അടപടലം പൂട്ടാന്‍ ഇഡി
ed

എക്സാലോജിക്-സിഎംആര്‍എല്‍ മാസപ്പടിക്കേസില്‍ അന്വേഷണം വീണ വിജയനില്‍ ഒതുങ്ങില്ല. വീണയില്‍ തുടങ്ങി നിലവിലെ യുഡിഎഫ് മന്ത്രിമാരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡി നീക്കം. 130 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ അടപലം പൂട്ടാനാണ് ഇഡി ഒരുങ്ങുന്നത്. എക്സാലോജിക്–സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളിയത് വീണയ്ക്ക് മാത്രമല്ല ഡയറിയില്‍ പേരുള്ള യുഡിഎഫ് മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ കുരുക്കായിരിക്കുകയാണ്. ഡയറിയില്‍ പേരുള്ള മുഴുവന്‍ പേര്‍ക്കും എതിരേ അന്വേഷണത്തിനാണ് ഇഡി ഒരുങ്ങുന്നത്. കേസില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡി ഒരുങ്ങുന്നത്.

സിഎംആര്‍എല്‍ ഉടമ കരിമണല്‍ കര്‍ത്തയുടെ ഡയറിയില്‍ പേര് എഴുതിയിട്ടുള്ള മുഴുവന്‍ പേരും അന്വേഷണ പരിധിയില്‍ വരും. വീണയിലാണ് അന്വേഷണം തുടങ്ങിയത് എങ്കിലും യുഡിഎഫ് മന്ത്രിസഭകൂടിയാണ് ഇഡിയുടെ ഉന്നം. സിഎംആര്‍എല്‍ കമ്പനി മാസപ്പടിയായി നല്‍കിയ തുക എത്രയെന്നും പണം കൈപ്പറ്റിയവര്‍ ഈ തുക കൊണ്ട് എന്ത് ചെയ്തു എന്നുമാണ് ഇഡി അന്വേഷിക്കുന്നത്. വീണയുടെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തരീതിയില്‍ മാസപ്പടി വാങ്ങിയ നേതാക്കളുടെ ബാങ്ക് അക്കൗണ്ടും ഇഡി ഫ്രീസ് ചെയ്യാനുള്ള സാധ്യത ഏറെയാണ്‌.ഇന്നലെ വീണ വിജയന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 242 അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇഡി കണ്ടെത്തിയത്. 18 കോടി രൂപ ഈ അക്കൌണ്ടുകളിലുണ്ടായിരുന്നു. ഇത് ഇഡി മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വീണയുടെ കണ്ണൂരെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലുമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ഇന്നലെ റെയ്ഡ് നടത്തിയത്. വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്ത് നടത്തിയ അക്രമം കൊണ്ടാണ് തിരുവനന്തപുരം പിണറായിയുടെ വീട്ടില്‍ നടന്ന റെയ്ഡ് സിപിഎം നേരിട്ടത്. ഇത് ഇഡി വൃത്തങ്ങളെയും കേന്ദ്ര സര്ക്കാരിനെയും പ്രകോപിച്ചിട്ടുണ്ട്. മാസപ്പടിക്കേസില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ വരും ദിവസങ്ങളില്‍ ഇഡി കൈക്കൊള്ളും. ഇല്ലാത്ത സേവനത്തിനാണ് വീണയുടെ കമ്പനി എക്സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത്. സിഎംആർഎൽ വഴി 132 കോടി രൂപയുടെ വ്യാജ പണം വിതരണവും 182 കോടിയോളം രൂപയുടെ സാങ്കൽപ്പിക ഇടപാടുകളും നടന്നിട്ടുണ്ട്. ഈ പണം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം’ എന്ന നിലയിലാണ് ഇഡി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നടപടികള്‍ ശക്തമാകും. നടന്നത് വലിയ ക്രൈം ആണെന്ന നിഗമനത്തിലാണ് ഇഡി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട  ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. ഈ നിശബ്ദതയും ചര്‍ച്ചയാകുന്നുണ്ട്. ഇഡിയുടെ നീക്കങ്ങള്‍ കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇഡി നടപടി ഉറ്റുനോക്കപ്പെടുന്നത്.