Home » Blog » Kerala » ‘ആ മേത്തച്ചിയുടെ പേര് വെട്ടിയേക്ക്’; അന്‍സിബയെ വെട്ടാന്‍ ഒരു പ്രമുഖ നടന്‍റെ പ്രതികരണം ഇതായിരുന്നുവെന്ന് ആലപ്പി അഷ്‌റഫ്‌

നടി ആന്‍സിബ ഹസന്‍റെ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയിലെ പോര് മൂര്‍ച്ചിക്കവേ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. അമ്മ തിരഞ്ഞെടുപ്പില്‍ അന്‍സിബ ഹസന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആ മേത്തച്ചിയുടെ പേര് വെട്ടിയേക്ക് എന്ന് ഒരു നടന്‍ പറഞ്ഞുവെന്നാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. തന്റെ യുട്യൂബ് ചാനലിലൂടെയായിരുന്നു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. എല്ലാവരും ബഹുമാനിക്കുന്ന നടന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത് എന്നാണ് അമ്മ ഭാരവാഹിയായ ഒരു നടന്‍ നടന്‍ തന്നോട് പറഞ്ഞത്. അന്‍സിബയെയും മോഹന്‍ലാലിനെയും ചേര്‍ത്ത് ചില കാര്യങ്ങള്‍ കൂടി ആ നടന്‍ പറഞ്ഞുവെന്നും ആലപ്പി അഷ്‌റഫ് വിശദീകരിക്കുന്നു.

അമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പുകയുമ്പോള്‍ തന്നെയാണ് അന്‍സിബാ പ്രശ്നത്തില്‍ പുതിയ വെളിപ്പെടുത്തല്‍ വരുന്നത്. അമ്മയിലെ ജോയിന്റ് സെക്രട്ടറിയായിരുന്നു അന്‍സിബ. എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്, നിലവില്‍ അമ്മയില്‍ ചക്കളത്തിപ്പോരാണ്. നിലവിലെ ഭാരവാഹികള്‍ക്ക് അമ്മയെ വിവാദമില്ലാതെ നയിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അന്‍സിബയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തന്നെയാണ് അമ്മയില്‍ പുകയുന്നത്. നടൻ ടിനി ടോമിനെതിരെ തുറന്നടിച്ച് അൻസിബ രംഗത്ത്വന്നതോടെയാണ് പ്രശ്നങ്ങള്‍ കൈവിട്ടുപോയത്. അമ്മയിൽ നിന്ന് രാജി വയ്ക്കാൻ കാരണം ടിനി ടോമാണെന്ന് അൻസിബ കുറ്റപ്പെടുത്തിയത്.

ആരോടു സംസാരിച്ചാലും അവിഹിതക്കഥകൾ ഉണ്ടാക്കും. ‘ജിഹാദി’ എന്നു വിളിച്ച് ആക്ഷേപിച്ചു. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോം ചെയ്യുന്നത്. എന്നെ ഇവരെല്ലാവരും കൂടെ മതതീവ്രവാദി ആക്കി. ടിനി ഞാൻ ജിഹാദി ആണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഡ്രൈവർ ഉൾപ്പടെ പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ വരെ ഞാന്‍ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്നും കമ്മിറ്റി അംഗങ്ങൾ പലരോടും പറഞ്ഞു. എന്നൊക്കെയാണ് അന്‍സിബ പറഞ്ഞത്.

ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്തുവന്നിരുന്നു. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുന്നയാളാണെന്നും, സഹപ്രവർത്തകരുടെ കുടുംബാംഗങ്ങളെക്കുറിച്ച് പോലും മോശം പരാമർശങ്ങൾ നടത്താറുണ്ടെന്നുമാണ് നീനാ കുറുപ്പ് വെളിപ്പെടുത്തിയത്. അൻസിബ ഹസൻ, കുക്കു പരമേശ്വരൻ എന്നിവരോടും ടിനി മോശമായി പെരുമാറുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട് എന്നും നീനാ കുറുപ്പ് പറഞ്ഞിരുന്നു. എന്നാല്‍ അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്നാണ് ടിനി ടോം പ്രതികരിച്ചത്. അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുവെന്നും തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ല. അൻസിബയുടെ രാജി തിരക്കുകൾ കാരണമാണ് എന്നാണ് അറിയിച്ചതെന്നാണ് പറഞ്ഞത്. അന്‍സിബാ വിവാദം അമ്മയില്‍ പുകയുമ്പോള്‍ തന്നെയാണ് ആലപ്പി അഷ്‌റഫിന്റെ പ്രതികരണം കൂടി വരുന്നത്.