Your Image Description Your Image Description

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിനുകൾ വൈകിയോടുന്നു.മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ്, കചെ​ഗുഡ മുരുഡേശ്വർ എക്സ്പ്രസ്, ബം​ഗളൂരു തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ, ​ഗോരക്പൂർ തിരുവനന്തപുരം രപ്തിസാ​ഗർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് നിലവിൽ വൈകി ഓടുന്നത്.

മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ് 1 മണിക്കൂർ 45 മിനിറ്റ് വൈകി. കചെ​ഗുഡ മുരുഡേശ്വർ എക്സ്പ്രസ് 50 മിനിറ്റ് വൈകുന്നു. ബം​ഗളൂരു തിരുവനന്തപുരം സ്പെഷ്യൽ (06555) ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകുന്നു. ​ഗോരക്പൂർ തിരുവനന്തപുരം രപ്തിസാ​ഗർ എക്സ്പ്രസ് 4 മണിക്കൂർ 30 മിനിറ്റ് വൈകിയോടുന്നു.

​ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകുന്നു. മറ്റ് എല്ലാ ട്രെയിനുകൾ കൃത്യ സമയം പാലിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *