Your Image Description Your Image Description

മുല്ലന്‍പുര്‍: ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനത്തോടെ റെക്കോഡ് തിരുത്തി മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ. 50 പന്തില്‍ നിന്ന് 81 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. ഇതോടെ ഐപിഎല്ലില്‍ 300 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം രോഹിത്തിന് സ്വന്തമായി. 271-ാം ഐപിഎല്‍ മത്സരത്തിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും രോഹിത്തിനാണ്. 357 സിക്സറുകളുമായി വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ലാണ് ഒന്നാമത്. വിരാട് കോലി (291), എം.എസ് ധോണി (264), എ ബി ഡിവില്ലിയേഴ്സ് (251) എന്നിവരാണ് പട്ടികയില്‍ പിന്നീടുള്ളവര്‍.

ഇതോടൊപ്പം ഐപിഎല്ലില്‍ 7,000 റണ്‍സെന്ന നാഴികക്കല്ലും രോഹിത്ത് പിന്നിട്ടു. വിരാട് കോലിക്കു ശേഷം ഐപിഎല്ലില്‍ 7,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്. 266 മത്സരങ്ങളില്‍ നിന്ന് 8618 റണ്‍സ് നേടിയ വിരാട് കോലിയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രോഹിത് രണ്ടാമതും 222 മത്സരങ്ങളില്‍ നിന്ന് 6769 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ മൂന്നാം സ്ഥാനത്തുമാണ്. ഡേവിഡ് വാര്‍ണര്‍ (184 മത്സരങ്ങളില്‍ നിന്ന് 6565 റണ്‍സ്), സുരേഷ് റെയ്ന (205 മത്സരങ്ങളില്‍ നിന്ന് 5528 റണ്‍സ്) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

Leave a Reply

Your email address will not be published. Required fields are marked *