Your Image Description Your Image Description

കൊച്ചി: കാലടിയിൽ 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു (40), പെരുമ്പാവൂർ ചേലാമറ്റം കുന്നക്കാട്ട് മല കുപ്പിയാൻ വീട്ടിൽ ഷെഫീഖ് (44) എന്നിവരാണ് അറസ്റ്റിലായത്.

കാലടി മരോട്ടിചോട് ഭാഗത്ത് വച്ച് ബിന്ദുവിനെ പിടികൂടുകയായിരുന്നു.ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസിൽ വന്നിറങ്ങിയ ബിന്ദു സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് അന്വേഷണസംഘം പിടികൂടിയത്.

ബിന്ദുവിനെ ചോദ്യം ചെയ്തതിൽ ചേലാമറ്റത്തുള്ള ഷെഫീക്കും ബിന്ദുവും ഒരുമിച്ചാണ് ബാംഗ്ലൂരിൽ മയക്കുമരുന്ന് വാങ്ങുന്നതിനായി പോയതെന്നും ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഷെഫീക്ക് ബിന്ദുവിനെ ഏൽപ്പിച്ച് ബസിൽ കയറ്റി വിട്ടുവെന്നും ബിന്ദു പറഞ്ഞു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ഷെഫീഖ് മറ്റൊരു ബസിൽ ബാംഗ്ലൂരിൽ നിന്ന് പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. പിന്നീട് അന്വേഷണസംഘം ഷെഫീക്കിനെയും പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *