Your Image Description Your Image Description

ബെന്നി കോട്ടപ്പുറം

മറ്റ് രാഷ്ട്രീയപാർട്ടികളെല്ലാം പടിയടച്ച് പിണ്ഡം വച്ചപ്പോൾ സന്തോഷത്തോടുകൂടി സ്വീകരിച്ചു കൂടെ കൂട്ടിയ ബിജെപിയ്ക്ക് അപ്പനും മകനും പാർട്ടിക്ക് ബാധ്യതയായി മാറി . അതോടുകൂടി പാർട്ടിയിലെ ജൂനിയർ മാൻഡ്രേക്ക് ആയി മാറിയിരിക്കുകയാണ് പിസി ജോർജും മകനും. ഇരിക്കുന്നിടം കുഴിക്കുന്ന സ്വഭാവമാണ് ഇരുവർക്കുമുള്ളതന്നാണ് പാർട്ടിക്കാർ അടക്കം പറഞ്ഞ് ചിരിക്കുന്നത്.

ഇതേ കാരണം കൊണ്ട് തന്നെയാണ് കേരളത്തിലെ ഇരു മുന്നണികളും ഇവരെ അടിച്ചു പുറത്താക്കിയത്. അതും പോരാഞ്ഞിട്ട് ഇവർ വളർത്തി വലുതാക്കിയ സുടാപ്പിക്കാർ കയ്യിൽ കിട്ടിയ വടിയും വാളും ഉപയോഗിച്ച് അടിച്ചോടിക്കാൻ ശ്രമിക്കുമ്പോഴാണ് ബിജെപി അഭയം നൽകിയത്.

ബിജെപിയിൽ കയറിക്കൂടിയതോടുകൂടി അപ്പനും മകനും സട കുടഞ്ഞഴുന്നേറ്റു. ഇപ്പോൾ ഇവരുടെ മട്ടും ഭാവവും കണ്ടാൽ ബിജെപി കുടുംബ സ്വത്താണെന്ന് തോന്നിപ്പോകും. പരമ്പരാഗതമായി പാർട്ടിയിൽ പ്രവർത്തിച്ച മുഴുവൻ പേരോടും പുച്ഛമാണിവർക്ക്. അപ്പന്റെ ആളില്ലാ പാർട്ടിയിലെ പ്രവർത്തന പരിചയം ബഹുജന അടിത്തറയുള്ള പാർട്ടികളിൽ ചെലവാകില്ല. ഏകാന്ത നാടകങ്ങൾക്ക് അവിടെ അവസരമില്ലന്ന് ഓർക്കാനുള്ള ബുദ്ധിയുമില്ല .

ക്ഷണിക്കാതെ ഏതു വേദിയിലും കയറിച്ചെന്ന് ആളു കളിച്ചും, ഞാനാണ് ഇതിന്റെ എല്ലാം അധികാരി എന്നു പറഞ്ഞും നടപ്പാണ് ഇയാളുടെ പ്രധാന ഹോബി. രണ്ടുദിവസം മുമ്പ് സംസ്ഥാന പ്രസിഡണ്ട് പത്രസമ്മേളനം നടത്തുമ്പോൾ ഒപ്പം കയറിയിരിക്കുന്നത് കണ്ടു. പ്രോട്ടോകോൾ ഇയാൾക്ക് മാത്രം ബാധകമല്ലേയെന്നാണ് എല്ലാവരും ചോദിക്കുന്നത്. രാജീവ് ചന്ദ്രശേഖരന്റെ മാന്യത മൂലം ഇറങ്ങിപ്പോകാൻ പറയുന്നില്ലന്ന് മാത്രമേയുള്ളൂ .

ഇതിനിടയിൽ കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗം തിരുവനന്തപുരത്ത് നടക്കുമ്പോൾ സംസ്ഥാന ഭാരവാഹി അല്ലാത്ത ഇയാൾ ക്ഷണിക്കപ്പെടാതെ യോഗ സ്ഥലത്ത് പ്രവേശിക്കുകയും ഒന്നും അറിയാത്തവനെ പോലെ ഇരിക്കുകയും ചെയ്തു. ഒടുവിൽ യോഗത്തിന്റെ നടത്തിപ്പുകാർക്ക് ക്ഷണിക്കപ്പെടാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ ഇവിടെ നിന്നിറങ്ങി പോകണമെന്ന് മൈക്കിലൂടെ വിളിച്ചു പറയേണ്ടിവന്നു.

പിതൃസത്തായി കിട്ടിയിരിക്കുന്ന തൊലിക്കട്ടിയുടെ ഗുണം കൊണ്ടാകാം ഒരു ഉളുപ്പുമില്ലാതെ മൂട്ടിലെ പൊടിയും തട്ടി അവിടുന്നിറങ്ങി. ജോർജിന്റെയും മകന്റെയും ശത്രു അവരുടെ നാക്ക് തന്നെയാണ്. അസ്ഥാനത്ത് കയറി അനാവശ്യം പറയും. ഈ കഴിഞ്ഞ ദിവസം മുതിർന്ന വനിതാ നേതാവിനോട് ഷോൺ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അങ്ങാടിയിൽ പാട്ടാണ്.

കഴിഞ്ഞ 40 കൊല്ലം നിങ്ങൾ ഹിന്ദുക്കൾ ഈ പാർട്ടിയും കൊണ്ട് നടന്നിട്ട് എന്തുണ്ടാക്കി. ഇനി ഞങ്ങൾ ക്രിസ്ത്യാനികൾ ഒന്നു നടത്തി നോക്കട്ടെ. പാർട്ടിയെ മാനം മുട്ടെ എത്തിക്കാൻ ക്രിസ്ത്യാനിക്ക് മാത്രമേ കഴിയുകയുള്ളൂ എന്നാണ് ഷോൺ പറയാതെ പറഞ്ഞുവെച്ചത്.

ഇത് പാർട്ടിയിൽ വല്ലാത്ത ഒരു അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ 40 വർഷമായി ഒന്നും പ്രതീക്ഷിക്കാതെ പാർട്ടിക്കുവേണ്ടി അക്ഷീണം പ്രവർത്തിച്ച മുഴുവൻ പേരെയും അപമാനിക്കുന്നതിന് തുല്യമായി .

അർഹിക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യവും അംഗീകാരവും പാർട്ടിയിൽ നൽകിയതാണ് ഇതിനെല്ലാം കാരണമെന്നാണ് അവർ പറയുന്നത്. ക്രിസ്ത്യാനിയെ ചേർത്തുപിടിക്കണമെന്ന് പാർട്ടിയുടെ തലപ്പത്തുള്ളവർ പറയുമ്പോൾ ചേർത്തുപിടിക്കപ്പെട്ട ക്രിസ്ത്യാനി കാരണഭൂതരുടെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള നീക്കമാണന്ന് അവരാരും അറിയുന്നില്ല.

ശക്തമായ പ്രതിഷേധമാണ് പാർട്ടി പ്രവർത്തകർ ഷോണിനെതിരെ നേതൃത്വത്തെ അറിയിച്ചു കൊണ്ടിരിക്കുന്നത്. സൗഹൃദമുള്ള ഓൺലൈൻ മാധ്യമങ്ങളെ കൊണ്ട് ഓരോ ദിവസവും ഓരോ മണ്ഡലത്തിൽ ഷോൺ സ്ഥാനാർത്ഥിയാകുമെന്ന വാർത്ത സൃഷ്ടിക്കുന്നത് ,താൻ നാട്ടിൽ അംഗീകരിക്കപ്പെട്ട ഐഎസ് ഐ മുദ്രയുള്ള രാഷ്ട്രീയക്കാരനാണന്ന് വരുത്തിത്തീർക്കാനാണ് .

ഇതുവരെ കേരളത്തിലെ ആറോളം മണ്ഡലങ്ങളിൽ ഷോൺ സ്ഥാനാർത്ഥിയാകുമെന്ന് പറഞ്ഞ വാർത്തകൾ പുറത്തുവന്നിരുന്നു. ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കാണുമ്പോൾ കാണിക്കുന്ന ആക്രാന്തമാണ് ബിജെപിയിൽ കടന്നുകൂടിയ മകൻ കാണിക്കുന്നത്.

ബിജെപിയിലെ വിരുദ്ധ ഗ്രൂപ്പുകൾ ഇവരുടെ കയ്യിലിരിപ്പ് കാരണം പാർട്ടിയിലെടുക്കരുതന്ന് കേന്ദ്ര നേതൃത്വത്തിനെ ധരിപ്പിച്ചിരുന്നു. എങ്കിലും എസ്ഡിപിഐക്കാർ ഒരു കുടുംബത്തെ ഒന്നടങ്കം കൈകാര്യം ചെയ്യുന്നതിന് മുമ്പ് രക്ഷപ്പെടുത്തണമെന്ന് രാജിവ് ചന്ദ്രശേഖരന്റെ ഹൃദയത്തിൽ ഏതോ കോണിൽ പൊട്ടിമുളച്ച അനുകമ്പയാണ് രാജിവ് ചന്ദ്രശേഖരനും ബിജെപി ക്കും ഇപ്പോൾ ബാധ്യതയായി മാറിയിരിക്കുന്നത്.

ബോബനും മോളിയും കഥയിലെ പട്ടിയെ പോലെയാണ് ഷോണെന്നാണ് ബിജെപിയിലെ പാരമ്പര്യവാദികൾ പറഞ്ഞ് ചിരിക്കുന്നത്. പ്രസിഡണ്ട് എവിടെയുണ്ടെങ്കിലും അവിടെയെല്ലാം മണത്ത് മണത്ത് മേൽപ്പടിയാനും കാണും. പാർട്ടിക്ക് ഒരു ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ് .

എന്തും വെട്ടിപ്പിടിക്കുന്ന സ്വഭാവമുള്ള അപ്പനും മകനും രാജീവ് ചന്ദ്രശേഖരിക്കുന്ന കസേരയിലേക്ക്, എന്നെത്തിച്ചേരാമെന്ന ചിന്തയിലാണിപ്പോൾ. ആക്രാന്തം ഒന്നിനും ഒരു പരിഹാരമല്ലന്ന് ഷോൺ എന്ന് തിരിച്ചറിയും . എന്നാലും ഒന്നേ പറയാനുള്ളൂ. അടങ്ങു വേലായുധാ അടങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *