Your Image Description Your Image Description

കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയിൽ പനമരം ചെറിയ പാലത്തിന് സമീപം മണ്ണിടിച്ചിൽ. ഇതേത്തുടർന്ന് പനമരം – നടവയൽ റൂട്ടിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു. പനമരം പൊലീസിന്‍റെ നേതൃത്വത്തിൽ റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്.

ചെറിയ പാലം അപകടാവസ്ഥയിൽ ആയതിനാലാണ് നിയന്ത്രണം. സുൽത്താൻബത്തേരി, പുൽപ്പള്ളി, കേണിച്ചിറ, നടവയൽ, നെല്ലിയമ്പം, നീർവാരം, ദാസനക്കര ഭാഗങ്ങളിലേക്കുള്ള യാത്രക്കാർ മറ്റ് റോഡുകളെ ആശ്രയിക്കണമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കല്‍ പ്രവൃത്തികള്‍ നിരോധിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു. യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നത് ദുരന്ത സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നുള്ളതും കണക്കിലെടുത്താണ് നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *