Your Image Description Your Image Description

വടക്കാഞ്ചേരി: ഇരുമ്പുഗ്രില്ലിൽ നിന്ന്‌ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക(41)യാണ് മരിച്ചത്. അപകട സമയം സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്ക്, രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പരിക്കേറ്റു.

ലൈഫ് മിഷൻ പദ്ധതിയിൽ വീടുനിർമാണം നടക്കുന്നതിനാൽ ഇവർ പുന്നംപറമ്പിലെ വാടകവീട്ടിലായിരുന്നു താമസം. വീടിനു പിറകിലെ ഇരുമ്പുഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്.

കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചുവീണു.മൂന്നുപേരെയും വടക്കാഞ്ചേരി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രേണുക മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *