Your Image Description Your Image Description

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റിൽ. ഒറീസ കണ്ടമാൽ സ്വദേശി രാമകന്ത പ്രധാൻ(45) പിടിയിലായത്.

ചെന്നൈ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.പാലക്കാട്‌ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും തൃശൂർ ആർപിഎഫും തൃശൂർ എക്‌സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

പിടികൂടിയ 2.550കിലോഗ്രാം കഞ്ചാവിന് വിപണയിൽ ഒന്നേകാൽ ലക്ഷത്തിലധികം രൂപ വിലവരും.

Leave a Reply

Your email address will not be published. Required fields are marked *