Your Image Description Your Image Description

തൃശൂർ : ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം റെയിൽവേ പാലത്തിന് താഴെയാണ് അപകടം നടന്നത്. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വലിയ അപകടം ഒഴിവായത്.

ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. .ജാംനഗര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ട്രെയിനിന് മുകളിലേക്കാണ് മരച്ചില്ലകള്‍ വീണത്. ഒരുമണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു.ട്രെയിനിന്റെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിന് മുകളിലേക്കാണ് മരത്തിന്റെ ചില്ലകള്‍ വീണത്.

അപകടം നടക്കുന്ന സമയത്തും ശക്തമായ മഴയുണ്ടായിരുന്നു. മരം പൂർണ്ണമായി മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *