Your Image Description Your Image Description

തിരുവനന്തപുരം : മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജേര്‍ണലിസം വിഭാഗത്തില്‍ ഗസ്റ്റ് ലക്ച്ചററുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 26ന് രാവിലെ 10 മണിക്ക് കോളേജിലാണ് അഭിമുഖം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍ കൊല്ലം മേഖല ഓഫീസില്‍ ഗസ്റ്റ് ലക്ച്ചറർ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

ഉദ്യോഗാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2282020.

Leave a Reply

Your email address will not be published. Required fields are marked *