Home » Blog » Kerala » ‘ഇനി പാഡണിയാനില്ല’; ഐ.പി.എല്ലിനും ആഭ്യന്തര ക്രിക്കറ്റിനും വിട നൽകാനൊരുങ്ങി മുൻ ഇന്ത്യൻ താരം വിജയ് ശങ്കർ
ebola-7-680x450

ഇന്ത്യൻ ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്ന ഓൾറൗണ്ടർ വിജയ് ശങ്കർ ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഐപിഎല്ലിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ടി20 ലീഗുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് താരം ഇത്തരമൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഭാഗമായിരുന്ന വിജയ് ശങ്കറിനെ ഈ വർഷത്തെ ലേലത്തിൽ ആരും വാങ്ങിയിരുന്നില്ല.

 

2014 മുതൽ 2025 വരെയുള്ള കാലയളവിൽ ഐപിഎല്ലിൽ 78 മത്സരങ്ങൾ വിജയ് ശങ്കർ കളിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്‌സിന് പുറമെ സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്കായും അദ്ദേഹം പാഡ് അണിഞ്ഞു. 2018-2019 കാലയളവിൽ ഇന്ത്യൻ ടീമിനായി 21 വൈറ്റ് ബോൾ മത്സരങ്ങളിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്.

 

തന്റെ 25 വർഷത്തെ കരിയറിനെ സ്മരിച്ചുകൊണ്ട് വിജയ് ശങ്കർ വിരമിക്കൽ കുറിപ്പിൽ ഇങ്ങനെ കുറിച്ചു: “ക്രിക്കറ്റാണ് എന്റെ ജീവിതം. പത്താം വയസ്സിലാണ് ഞാൻ കളി തുടങ്ങുന്നത്. 25 വർഷത്തെ കരിയറിൽ എല്ലാ ലെവലുകളിലും എനിക്കു കളിക്കാൻ സാധിച്ചു. രാജ്യത്തിനായി കളിക്കാൻ സാധിച്ചത് കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ്. കൂടുതൽ അവസരങ്ങൾ കണ്ടെത്തുന്നതിനായി ആഭ്യന്തര ക്രിക്കറ്റിൽനിന്നും ഐപിഎല്ലിൽനിന്നും ഞാൻ പടിയിറങ്ങുകയാണ്.”