Your Image Description Your Image Description

ഡ്രോപ്‌സ്’ എന്ന പേരിൽ ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ച് ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗി. മികച്ച പാചകക്കാർ തയ്യാറാക്കിയ എക്സ്ക്ലൂസീവ്, ലിമിറ്റഡ് എഡിഷൻ വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന പുതിയ ഫീച്ചറാണ് ‘ഡ്രോപ്‍സ്’ എന്ന് സ്വിഗ്ഗി പറയുന്നു.

ഒരു ചെറിയ സമയത്തേക്ക് മാത്രം ലഭ്യമാകുന്ന ‘ഡ്രോപ്സ്’, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഭക്ഷണ വിതരണം കൂടുതൽ ആവേശകരവും എക്സ്ക്ലൂസീവും ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്

പൂജ ധിംഗ്രയുടെ Le15 പാറ്റിസെറി, എബി ഗുപ്‍തയുടെ സ്‍മാഷ് ഗയിസ്, ഓബ്രി, സിക്ലോ കഫേ, ലൂയിസ് ബർഗർ, ഗുഡ് ഫ്ലിപ്പിൻസിന്റെ ബർഗേഴ്സ്, ട്വന്റിസെവൻ ബേക്ക്ഹൗസ്, എസ്പ്രസ്സോസ് എനിഡേ തുടങ്ങിയവരാണ് ആദ്യ പങ്കാളികളിൽ ഉൾപ്പെടുന്നത്.

സാധാരണ മെനുകളിൽ ഒരിക്കലും ലഭ്യമല്ലാത്ത എക്സ്ക്ലൂസീവ് പാചകക്കുറിപ്പുകൾ സ്വിഗ്ഗി ഈ ഫീച്ചറിൽ റിലീസ് ചെയ്യുന്നു. ഇതനുസരിച്ച് ഉപയോക്താക്കൾക്ക് ആപ്പ് വഴി മുൻകൂട്ടി അവരുടെ താൽപ്പര്യം രജിസ്റ്റർ ചെയ്യാൻ കഴിയും. കൂടാതെ സ്ലോട്ടുകൾ നിറയുമ്പോൾ, ഒരു വെയിറ്റിംഗ് ലിസ്റ്റ് പ്രാബല്യത്തിൽ വരും. ഡ്രോപ്പ് സമയം അടുക്കുമ്പോൾ, ഉപഭോക്താക്കൾക്ക് അവസരം നഷ്‍ടമാകാതിരിക്കാൻ സ്വിഗ്ഗി റിമൈൻഡറുകൾ അയയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *