Your Image Description Your Image Description

അങ്ങനെ ഒടുവിൽ അപ്രേം തിരുമേനിക്ക് കൂച്ചുവിലങ്ങിട്ടു , ഇന്ന് രാവിലെ പത്ത് മുപ്പതിന് ചേർന്ന അടിയന്തിര സിനഡ് കൂടിയാണ് അപ്രേം തിരുമേനിയെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയത് . സിനഡിന് ശേഷം സഭയുടെ മാധ്യമ വിഭാഗം പ്രസിഡന്റ് ദിയസ്കോറോസ് തിരുമേനിയാണ് ഔദ്യോഗികമായി അറിയിച്ചത് .

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അടൂർ – കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ അപ്രേം തിരുമേനിയെ ഭ​ദ്രാസന ഭരണത്തിൽ നിന്നും സഭയുമായി ബന്ധപ്പെട്ട എല്ലാ ഭരണപരമായ കാര്യങ്ങളിൽ നിന്നും, സഭയുടെ വൈദിക സെമിനാരിയിലെ ചുമതലകളിൽ നിന്നും ഇനിയൊരു കൽപ്പന ഉണ്ടാകുന്നത് വരെ മാറ്റി നിർത്തുവാൻ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് തീരുമാനിച്ചുവെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത് .

അദ്ദേഹം ഏതാനും ആഴ്ച്ചകൾക്ക് മുൻപ് നടത്തിയ പ്രസം​ഗങ്ങളിൽ സഭയുടെ ഔദ്യോ​ഗിക നിലപാടുകൾക്ക് എതിരായ പരാമർശങ്ങൾ ഉണ്ടായി എന്നതാണ് നടപടിക്ക് കാരണമായത്. 1934 -ലെ ഭരണഘടന എന്ന നാമത്തിൽ അറിയപ്പെടുന്ന മലങ്കര സഭാ ഭരണഘടനയെ താഴ്ത്തി സംസാരിക്കുവാനും സഭയ്ക്ക് അനുകൂലമായ കോടതി വിധികൾ അപ്രധാനമാണെന്ന് പറയുവാനും ഇടയായത് സഭാമക്കളിൽ വലിയ എതിർപ്പുകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചിരുന്നു.

സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ലഭിച്ച പരാതികൾ പരി​ഗണിക്കുവാനായാണ് പ്രത്യേക സുന്നഹദോസ് ചേർന്നതന്നുമാണ് പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത് ..

ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് മലങ്കര സഭയേയും സഭാ ഭരണഘടനയേയും അവഹേളിച്ചതിനെതിരെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ശക്തമായ നിലപാട് എടുത്തുവെന്നുള്ളതാണ് .

പള്ളിപ്പിടുത്തക്കാരെന്ന് മലങ്കര സഭയെ വിശേഷിപ്പിച്ച മാർ അപ്രേം മെത്രാനെതിരെ വിശ്വാസികളുടെ ശക്തമായ വിമർശനവും , എതിർപ്പുമുയർന്നിരുന്നു , ഒറ്റക്കെട്ടായ ജനവികാരത്തിനു മുന്നിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന് നടപടിയെടുത്ത മാറ്റിനിറുത്തുകയല്ലാതെ മറ്റൊന്നും സാധ്യമല്ലാതായി.

സിനഡിൽ പങ്കെടുത്ത മുഴുവൻ തിരുമേനിമാരും ആശങ്കകൾ പങ്കുവച്ചു , ദീർഘനേരത്തെ കൂടിയാലോചനകൾക്കും ചർച്ചകൾക്കുമൊടുവിലാണ് നടപടിയ്ക്ക് തീരുമാനമായത് . എല്ലാ പഴുതുകളും മടച്ചാണ് നടപടിക്ക് ശുപാർശ ചെയ്തത് . അതിൽ എല്ലാം തിരുമേനിമാരും ഒറ്റക്കെട്ടായി നിന്നു .

സഭയാണ് , സഭയാണ് ,സഭയാണ് വലുതെന്ന് പറഞ്ഞ മാത്യൂസ് ദ്വിതീയൻ ബാവായുടെ പിൻഗാമികൾ സഭയെ തള്ളി പറഞ്ഞ അപ്രേം മെത്രാച്ചനെതിരെ കർശന നടപടിയെടുത്താണ് മാതൃക കാട്ടിയത് . ജനവികാരം മാനിച്ചുള്ള ഈ തീരുമാനത്തിനെ മലങ്കര നസ്രാണികൾ നെഞ്ചിലേറ്റി .

സഭയിൽ നിന്നുകൊണ്ട് സഭയെ തള്ളിപ്പറയുന്നവർക്കുള്ള സഭയെ നെഞ്ചിലേറ്റിയ വിശ്വാസികളുടെ മറുപടി കൂടെയാണ് ഇത് .മലങ്കര നസ്രാണികൾ പിന്തുണച്ച പിതാക്കന്മാർക്കും ഒപ്പം നിന്ന ഓരോ വിശ്വാസികൾക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ .

സഭയെയും സഭാമക്കളെയും സ്നേഹിക്കാത്ത, സഭാ ഭരണഘടനയെ മാനിക്കാത്ത എല്ലാ മെത്രാന്മാർക്കും ഇതൊരു പാഠമാകണം . മെത്രാൻ മാർക്ക് മാത്രമല്ല അവരെ ഭീക്ഷണിപ്പെടുത്തുന്ന കത്തനാരന്മാരുമുണ്ട്.
ഭീക്ഷണി മുഴക്കി കാര്യസ്ഥാനം നടത്തുന്ന കത്തനാരന്മാർക്കെതിരെയും ഇതുപോലെ നടപടിയെടുക്കണം .

ഒന്നും അറിയില്ലങ്കിലും എല്ലാം അറിയാം എന്ന രീതിയിൽ എടുത്തു ചാടുന്ന ചില വൈദീകരും ഉണ്ട്. അവർക്കു ജനങ്ങളുടെ ബുദ്ധിമുട്ടോ പ്രയാസമോ ഒന്നും അറിയണ്ട. ഭരണഘടന അറിയണ്ട. 10 ആവിശ്യപ്പെടുമ്പോൾ 20 കിട്ടുന്നു . മെത്രാനെതിരെ സംസാരിക്കുന്നു , ഭീഷണിപ്പെടുത്തുന്നു , ഗ്രൂപ്പുണ്ടാക്കുന്നു , ഇന്ന് പല പള്ളികളും ഭദ്രാസനങ്ങളും അനുഭവിക്കുന്ന മറ്റൊരു വിഷമതയാണിത് , അവരെയും നിലക്ക് നിറുത്തണം .

ഇതാണ് ഓരോ മലങ്കര നസ്രാണിയും ആഗ്രഹിക്കുന്നത് , ആ ഒരു വികാരത്തിനപ്പുറത്ത് ഒരു വ്യക്തിക്കും സ്ഥാനമില്ല , അടൂർ കടമ്പനാട് ഭദ്രാസനം മലങ്കര മെത്രാപ്പോലീത്ത ഏറ്റെടുക്കും , സഹായ മെത്രാനെ വെക്കും , അതാണ് ഭരണഘടന , മറ്റ് ചുമതലകൾ സുന്നഹദോസ് അംഗങ്ങളിൽ ആർക്കെങ്കിലും നൽകിയേക്കും , അത് കാതോലിക്കാ ബാവായുടെ പൂർണ്ണ അധികാരത്തിൽപ്പെട്ടതാണ് .

പരിശുദ്ധ സഭയ്ക്കതിരെ പ്രവർത്തിയ്ക്കുന്നത്എത്ര വലിയവനാണെങ്കിലും അവർക്കുള്ള സ്ഥാനം പടിക്ക് പുറത്ത് തന്നെ . കർത്താവ് ജീവിതത്തിൽ കാണിച്ച മാതൃക കർത്താവിൻ്റ പ്രസംഗമായിരുന്നു. മഹാത്മ ഗാന്ധിജി പറഞ്ഞു ” എൻ്റെ ജീവിതമാണ് എൻ്റെ പ്രസംഗമെന്ന് .

ഏതായാലും കയ്യും കാലും കൂട്ടിക്കെട്ടിയ തിരുമേനിയുടെ നാവിന് കൂടി ഇനി ക്ലിപ്പിടണം . ഉടനെയൊന്നും വാ തുറക്കത്തില്ലന്നാ കേൾക്കുന്നതങ്കിലും വിശ്വസിക്കാൻ പറ്റില്ല , സാബു കുരിയാക്കോസ് എന്ന വ്യക്തി വൈദീകനായി , മെത്രാനായി , ഇത്രയും ദൂരം സഞ്ചരിച്ചപ്പോൾ പലരുടെയും തലകളരിഞ്ഞു വീഴ്ത്തിയ ചരിത്രം പരിശോധിക്കുമ്പോൾ വായ് തുറക്കാതിരിക്കാൻ സാധ്യതയില്ല . കാത്തിരുന്ന കാണാം .

Leave a Reply

Your email address will not be published. Required fields are marked *