Your Image Description Your Image Description

ഹൈദരാബാദ്: ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഏഴു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മരിച്ചവരിൽ ഉണ്ട് . ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് തീപിടുത്തമുണ്ടായത്.

15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഭൂരിഭാ​ഗം ആളുകളും മരിച്ചത്. അപകടത്തിനിരയായവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 11-ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തുണ്ട്. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ തീ നിയന്ത്രണവിധേയമായതായി റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *