Your Image Description Your Image Description

എറണാകുളം : എറണാകുളം ജില്ലാ എംപ്ലോയ്മെ‌ൻ്റ് എക്സ്ചേഞ്ചിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും കുന്നത്തുനാട് എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ മെയ് 19 തിങ്കളാഴ്ച രാവിലെ 10.00 മുതൽ 03.30 വരെ കുന്നത്തുനാട് എംപ്ലോയ്മെന്റ്റ് എക്സ്‌ചേഞ്ചിൽ വെച്ച് നടക്കും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് (MS OFFICE) എന്നിവ സൗജന്യമായി നൽകുന്നു.

രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം. വിശദവിവരങ്ങൾക്കായി 9446926836, 0484-2422452, 9446025780 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *