Your Image Description Your Image Description

വാളയാർ: പാലക്കാട് വാളയാറിൽ ലൈസൻസില്ലാതെ കടത്താൻ ശ്രമിച്ച വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സംഭവത്തിൽ ചരക്ക് ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.

പതിവ് വാഹന പരിശോധനയ്ക്കിടെയാണ് തമിഴ്നാട് രജിസ്ട്രേഷൻ ചരക്കു ലോറി വാളയാ൪ പോലീസിന്റെ ശ്രദ്ധയിൽപെട്ടത്. ചെക്ക് പോസ്റ്റും കടന്ന് റോഡരികിൽ നി൪ത്തിയിട്ടിയിരിക്കുകയായിരുന്നു ലോറി.

ലോറിക്കരികിൽ പൊലീസ് എത്തിയപ്പോൾ ഡ്രൈവ൪ ഇറങ്ങിയോടാൻ ശ്രമിച്ചു. ലോഡിന് മുകളിലെ ടാ൪പ്പായ മാറ്റിയപ്പോൾ പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്ന ഒഴിഞ്ഞ പ്ലാസ്റ്റിക് പെട്ടികൾ മാത്രം. പച്ചക്കറി ഇറക്കി തിരികെ വരികയാണെന്നായിരന്നു ഡ്രൈവർ വിശദമാക്കിയത്. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി കാലിപ്പെട്ടികളെല്ലാം ഇറക്കി പരിശോധിച്ചു.

തുടർന്നാണ് 200 കടലാസു പെട്ടികളിലായി 25400 ജലാറ്റിൻ സ്റ്റിക്കുകളും 12 പെട്ടികളിലായി 1500 ഡിറ്റനേറ്റുകളുമായിരുന്നു ലോറിയിലുണ്ടായിരുന്നത്. സേലത്ത് നിന്നും പാലക്കാട്ടെ ക്വാറികളിലേക്കായിരുന്നു സ്ഫോടക വസ്തുക്കളെത്തിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *