Your Image Description Your Image Description

ന്യൂഡൽഹി: തുർക്കി പ്രസിഡന്റിന്റെ മകൾ സുമയ്യെ എർദോഗനുമായി യാതൊരു ബന്ധവുമില്ലെന്ന് സെലബി ഏവിയേഷൻ. കമ്പനിയുടെ ഉടമസ്ഥത സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഡൽഹി വിമാനത്താവളത്തിലെ കാർ​ഗോ ടെർമിനലിൽ പ്രവർത്തിക്കാനുള്ള സെലബി ഏവിയേഷന്റെ അനുമതി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

സെലെബി ഏവിയേഷൻ കമ്പനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കമ്പനി രാഷ്ട്രീയമായി ബന്ധപ്പെട്ടതോ തുർക്കിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെന്നാണ് കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. മാതൃ സ്ഥാപനത്തിൽ സുമെയ് എന്ന പേരിൽ ആർക്കും ഓഹരി പങ്കാളിത്തമില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

സെലെബിയോഗ്ലു കുടുംബത്തിലെ അംഗങ്ങളായ കാൻ സെലെബിയോഗ്ലു, ശ്രീകാനൻ സെലെബിയോഗ്ലു എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് കമ്പനിയുടെ ഉടമസ്ഥാവകാശം. അവർക്ക് രാഷ്ട്രീയ ബന്ധമില്ല. തങ്ങൾ പ്രൊഫഷണലായി നിയന്ത്രിക്കപ്പെടുന്നതും ആഗോളതലത്തിൽ പ്രവർത്തിക്കുന്നതുമായ വ്യോമയാന സേവന കമ്പനിയാണെന്നും സെലബിയുടെ പ്രസ്താവനയിൽ പറയുന്നു. ഏത് മാനദണ്ഡം വെച്ചു നോക്കിയാലും തങ്ങൾ തുർക്കി കമ്പനിയല്ലെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട, കോർപ്പറേറ്റ് ഭരണം, സുതാര്യത, നിഷ്പക്ഷത എന്നിവ പൂർണ്ണമായും പാലിക്കുന്ന, വിദേശ സർക്കാരുകളുമായോ വ്യക്തികളുമായോ രാഷ്ട്രീയ ബന്ധങ്ങളോ ബന്ധങ്ങളോ ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു. മാതൃ സ്ഥാപനത്തിന്റെ 65 ശതമാനവും കാനഡ, യുഎസ്, യുകെ, സിംഗപ്പൂർ, യുഎഇ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ ഉടമസ്ഥതയിലാണ്. ജേഴ്‌സിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആക്‌റ്റെറ പാർട്‌ണേഴ്‌സ് II എൽപിക്ക് സെലെബി ഹാവാക്‌ൾക്ക് ഹോൾഡിംഗ് എഎസിൽ 50 ശതമാനം ഓഹരികളും 15 ശതമാനം ഡച്ച് സ്ഥാപനമായ ആൽഫ എയർപോർട്ട് സർവീസസ് ബിവിയുടെ കൈവശവുമുണ്ട്.

ദേശീയ സുരക്ഷാ കാരണങ്ങളാൽ ഡൽഹി വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ പ്രവർത്തിക്കാനുള്ള സെലെബിയുടെ അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് വിശദീകരണം. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് തുർക്കി പാകിസ്ഥാനെ പിന്തുണയ്ക്കുകയും ഇന്ത്യൻ സായുധ സേനയുടെ ഓപ്പറേഷൻ സിന്ദൂരിനെ അപലപിക്കുകയും ചെയ്തതോടെ തുർക്കിയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായത്. തുടർന്നാണ് സെലെവി ഏവിയേഷനെതിരെ നടപടി സ്വീകരിച്ചത്.

ഡൽഹി, മുംബൈ, ചെന്നൈ എന്നിവയുൾപ്പെടെ ഒമ്പത് പ്രധാന ഇന്ത്യൻ വിമാനത്താവളങ്ങളിലെ സുരക്ഷാ ഗ്രൗണ്ട്, കാർഗോ പ്രവർത്തനങ്ങൾക്ക് സെലെബി ഏവിയേഷൻ മേൽനോട്ടം വഹിക്കുന്നു. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ മൂവ്‌മെന്റ്, എയർസൈഡ് സർവീസുകൾ എന്നിവ ഇതിന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *