Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ​യെ പ​രി​ഹ​സി​ച്ച് കേ​ര​ള ഫോ​റ​സ്റ്റ് റേ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. എംഎൽഎ മുൻകൈയെടുത്ത് വനം വകുപ്പ് പിരിച്ചുവിടണമെന്നും ആനകളെ ഷോക്കടിപ്പിച്ചു കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണമെന്നും പോസ്റ്റിൽ പരിഹസിക്കുന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റ് പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം….

‘പ്രിയപ്പെട്ട എംഎൽഎ അങ്ങ് മുൻകൈയെടുത്ത് വനപാലകരെ എല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചുവിടണം. ആനകളെ മുഴുവൻ ഷോക്ക് അടിപ്പിച്ചു കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ മുഴുവൻ വെടിവെച്ചു കൊല്ലണം. പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ടു കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യൻ മാത്രമുള്ള ആ സുന്ദരലോകത്ത് അങ്ങ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം. കത്തിച്ചു കളയണം. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറി കളയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞ ലംഘനവുമാണ്. ആയതിന് ചൂട്ട് പിടിച്ച പോലീസ് ഏമാന് നല്ല നമസ്കാരം.’ കുറിപ്പിൽ പറയുന്നു.

മണിക്കൂറുകൾക്ക് ശേഷമാണ് പോസ്റ്റ് പിൻവലിച്ചത്. കടുത്ത ഭാഷയിലുള്ള പരിഹാസം എംഎൽഎയെ മാത്രമല്ല കോന്നി ഡിവൈഎസ്പിയെയും ഉദ്ദേശിച്ചായിരുന്നു. കഴിഞ്ഞ ദിവസം എംഎൽഎയും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് പോസ്റ്റിന് ആധാരം. ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ജനീഷ്കുമാർ വനംവകുപ്പ് ജീവനക്കാരോട് തട്ടിക്കയറുകയും കയർത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *