Your Image Description Your Image Description

അന്താരാഷ്ട്ര അതിർത്തി കടന്നെന്ന പേരിൽ പാക്കിസ്ഥാൻ പട്ടാളം കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് കോൺസ്റ്റബിൾ പൂർണം കുമാർ സാഹുവിനെ മോചിപ്പിച്ചു. ബിഎസ്എഫ് ജവാനെ ഇന്ന് രാവിലെയാണ് ഇന്ത്യക്ക് കൈമാറിയത്. രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ നിയമിതനായ സാഹു ഏപ്രിൽ 23ന് അബദ്ധത്തിൽ അന്താരാഷ്ട്ര അതിർത്തി കടക്കുകയും തുടർന്ന് പാകിസ്ഥാൻ പട്ടാളം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പശ്ചിമ ബംഗാളിലെ ഹുഗ്ലി സ്വദേശിയാണ് പൂർണം കുമാർ സാഹു. കഴിഞ്ഞ മാസമാണ് കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ബിഎസ്എഫ് ജവാൻ പൂർണം ഷാ പാക് റേഞ്ചേഴ്‌സിന്റെ പിടിയിലായത്. ജവാൻ കസ്റ്റഡിയിലാണെന്ന ഔദ്യോഗിക കുറിപ്പ് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയിരുന്നില്ല. പിടിയിലായ ബിഎസ്എപ് ജവാനെ ദിവസങ്ങൾക്ക് മുമ്പ് പാകിസ്ഥാൻ അതിർത്തി മേഖലയിൽ നിന്ന് മാറ്റിയിരുന്നു. കർഷകരെ സഹായിക്കാൻ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സാഹു എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിലെടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്. പാകിസ്ഥാന്റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നത് എന്നയിരുന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ട പാകിസ്ഥാൻ ആഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പാക് കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാൻ പികെ സാഹുവിനെക്കുറിച്ച് അപ്‌ഡേറ്റ് നൽകാനില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്. എത്രയും പെട്ടെന്ന് മോചനം സാധ്യമാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പൂർണം കുമാർ സാഹുവിന്റെ മോചനത്തിനായുള്ള ഇടപെടൽ ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഭാര്യ രജനി കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *