Your Image Description Your Image Description

വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിക്ക് പിന്നില്‍ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായിരുന്നു ഹ്യുണ്ടായി. എന്നാല്‍ കഴിഞ്ഞ മാസം അതായത് 2025 ഏപ്രിലില്‍ ഹ്യുണ്ടായിക്ക് ആഭ്യന്തര വിപണിയില്‍ വില്‍പ്പന ഇടിവ് നേരിട്ടു. മഹീന്ദ്രയും ടാറ്റയും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് കയറിയപ്പോള്‍ ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ക്രെറ്റ കോംപാക്ട് എസ്‌യുവി പോയ മാസത്തെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയി മാറിയതാണ് ഏക ആശ്വാസം. ഈ മാസം നഷ്ടപ്പെട്ടുപോയ രണ്ടാം സ്ഥാനം തിരിച്ചുപിടിക്കാനുറച്ചാണ് ഹ്യുണ്ടായിയുടെ പുറപ്പാട്. ഇതിന്റെ ഭാഗമായി കമ്പനി ഹാച്ച്ബാക്കുകള്‍ക്കും കോംപാക്ട് എസ്‌യുവികള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. കൊറിയന്‍ കമ്പനി ഏപ്രിലില്‍ തങ്ങളുടെ മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ വെന്യു, എക്സ്റ്റര്‍, ഗ്രാന്‍ഡ് i10 നിയോസ് തുടങ്ങിയ ഹ്യുണ്ടായി മോഡലുകളില്‍ 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ഈ വേനല്‍ക്കാലത്ത് കുറഞ്ഞ ബജറ്റില്‍ ഒരു കൊറിയന്‍ കാര്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ഇത് ഒരു സുവര്‍ണാവസരമാണ്. 2025 മെയ് മാസത്തില്‍ ഹ്യുണ്ടായി തങ്ങളുടെ ചെറുകാറുകളില്‍ ചിലതിന് നല്‍കുന്ന ഓഫറുകള്‍ ആൻ ഇന്നത്തെ ഈ വിഡിയോയിൽ പറയുന്നത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്: ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ മോഡല്‍ ആണ് ഗ്രാന്‍ഡ് i10 നിയോസ്. മാരുതി സുസുക്കി സ്വിഫ്റ്റ് അടക്കമുള്ള ഹാച്ച്ബാക്ക് മോഡലുകളുമായി മത്സരിക്കുന്ന ഈ മോഡല്‍ ഈ മാസം ആകര്‍ഷകമായ കിഴിവില്‍ വാങ്ങാം. ഈ മാസം ഹ്യുണ്ടായി ഗ്രാന്‍ഡ് I10 നിയോസില്‍ 65000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.81 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. ഈ കാര്‍ സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനിലും വാങ്ങാം. ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ഏറ്റവും കുറഞ്ഞ മോഡലായ ഗ്രാന്‍ഡ് i10 നിയോസിന്റെ എക്‌സ്‌ഷോറൂം വില 5.98 ലക്ഷം മുതല്‍ 8.38 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായി എക്സ്റ്റര്‍: കൊറിയന്‍ കമ്പനി ടാറ്റ പഞ്ചുമായി പോരാടാന്‍ കൊണ്ടുവന്ന മൈക്രോ എസ്‌യുവിയാണ് എക്‌സ്റ്റര്‍. കമ്പനിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മൂന്നാമത്തെ എസ്‌യുവിയാണ് ഇത്. കമ്പനിയുടെ ഏറ്റവും വലിയ ഡിമാന്‍ഡുള്ള കാറുകളില്‍ ഒന്നായിട്ട് കൂടി നിലവില്‍ എക്സ്റ്ററിന്റെ എക്‌സ്-ഷോറൂം വിലയില്‍ നിന്ന് പരമാവധി 55,000 വരെ കമ്പനി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 82 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കപ്പ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എക്‌സ്റ്ററിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ഇണചേരുന്നു. ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുള്ള സിഎന്‍ജി വേരിയന്റും വില്‍പ്പനയിലുണ്ട്. നിലവില്‍ 6.21 ലക്ഷം മുതല്‍ 10.51 ലക്ഷം രൂപ വരെയാണ് എക്‌സ്റ്ററിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഹ്യുണ്ടായി വെന്യു: സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ ഹ്യുണ്ടായിയുടെ പോരാളിയാണ് വെന്യു. ഈ മോഡല്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 75,000 വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വെന്യു ലഭ്യമാണ്. ആദ്യത്തെ 82 bhp പവറും 114 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിൻ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു .118 bhp കരുത്തും 172 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. 113 bhp പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. നിലവില്‍ 7.94 ലക്ഷം മുതല്‍ 13.62 ലക്ഷം രൂപ വരെയാണ് വെന്യുവിന്റെ എക്‌സ്‌ഷോറൂം വില.മൂന്ന് കാറുകള്‍ക്കും നല്‍കുന്ന ആനുകൂല്യങ്ങള്‍ നഗരങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസപ്പെടുമെന്ന് ഹ്യുണ്ടായി ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമായി പറയുന്നുണ്ട്. അതിനാല്‍ മേല്‍പ്പറഞ്ഞ ഓഫറുകളില്‍ കാറുകള്‍ വാങ്ങുന്നതിന് മുമ്പായി നിങ്ങളുടെ തൊട്ടടുത്ത ഹ്യുണ്ടായി ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നു. സ്‌റ്റോക്കിനെ കൂടി ആശ്രയിച്ചായിരിക്കാം ഓഫറുകളുടെ ലഭ്യതയെന്നും പ്രത്യേകം ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *