Your Image Description Your Image Description

ശബരിമല: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന്‌ തുറക്കും. വൈകിട്ട് അഞ്ച്‌ മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

ഇടവമാസം 1 ന് രാവിലെ അഞ്ച്‌ മണിക്ക് നട തുറന്ന്‌ പൂജകൾ ആരംഭിക്കും. ദിവസവും ഉദയാസ്‌തമന പൂജ, പടി പൂജ, കളഭാഭിഷേകം, എന്ന വിശേഷാല്‍ പൂജകള്‍ വഴിപാടായി നടക്കും.ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19 ന് രാത്രി 10 മണിക്കാണ്‌ നട അടയ്‌ക്കുക.

Leave a Reply

Your email address will not be published. Required fields are marked *