Your Image Description Your Image Description

അ​ടി​മാ​ലി: അ​ബ​ദ്ധ​ത്തി​ല്‍ ഉ​മ്മ​ത്തി​ന്‍ കാ​യ ക​ഴി​ച്ച വ​യോ​ധി​ക മ​രി​ച്ചു. അ​ടി​മാ​ലി ക​ല്ലാ​ര്‍ അ​റു​പ​താം​മൈ​ല്‍ പൊ​ട്ട​യ്ക്ക​ല്‍ പ​രേ​ത​നാ​യ വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (89) ആ​ണ് മരണപ്പെട്ടത്. ‌

ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടി​ല്‍​വ​ച്ച് അ​ബ​ദ്ധ​ത്തി​ല്‍ ഉ​മ്മ​ത്തി​ന്‍ കാ​യ ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *