Your Image Description Your Image Description

ക്ഷീരകർഷകർക്ക്  കൈത്താങ്ങായി പറവൂർ ബ്ലോക്കിൽ മൊബൈൽ വെറ്റിനറി യൂണിറ്റ് ആരംഭിച്ചു.    പ്രതിപക്ഷ നേതാവ്  വി. ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു.

വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെയാണ് മൊബൈൽ വെറ്റിനറി യൂണിറ്റിൻ്റെ പ്രവർത്തന സമയം. ഈ യൂണിറ്റിൽ ഒരു വെറ്ററിനറി ഡോക്ടറും ഒരു അറ്റൻഡൻ്റ് കം ഡ്രൈവറും ഉണ്ടായിരിക്കും. ഉരുക്കൾക്ക് അസുഖം ഉണ്ടാവുന്ന സാഹചര്യത്തിൽ ഇവർ വീടുകളിൽ നേരിട്ട് എത്തി  ചികിത്സ ഉറപ്പാക്കും. സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കിലാണ് ചികിത്സ നൽകുന്നത്. ഡോക്ടറുടേയും അറ്റൻഡൻ്റിൻ്റെയും ശമ്പളം ക്ഷീരവികസന  വകുപ്പും മരുന്നുകളും ഡീസൽ മറ്റു ചിലവുകളും വേണ്ട തുക പറവൂർ ബ്ലോക്ക് പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളും നൽകും.

നോർത്ത് പറവൂർ വെറ്ററിനറി പോളി ക്ലിനിക്കിൽ നടന്ന ചടങ്ങിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കമലാ സദാനന്ദൻ അദ്ധ്യക്ഷയായി. പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.  എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സജി കുമാർ ജി  പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.
നോർത്ത് പറവൂർ സീനിയർ വെറ്റിനറി സർജൻ ഡോ മഞ്ജു മാത്യൂസ്, പറവൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ട്  കെ.എസ്.സനീഷ്, പ്രതിപക്ഷ നേതാവ് ടി വി നിഥിൻ,  സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ  ഗാന അനൂപ്; ശ്രീ സുരേഷ് ബാബു, ബബിത ദിലീപ് കുമാർ, സജി നമ്പ്യത്ത്, എം. ജെ രാജു, വനജ ശശികുമാർ,   അനു വട്ടത്തറ,  ശ്യാമള ഗോവിന്ദൻ, കെ.ജെ ഷൈൻ കൗൺസിലർ ഇ.ജി. ശശി, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ് ഷാജി,  ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ശാന്തിനി ഗോപകുമാർ,  ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്. രതീഷ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽ കുമാർ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, വെറ്ററിനറി സർജൻ ഡോ രശ്മി.കെ വാസു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *