Your Image Description Your Image Description

കഴിഞ്ഞ ദിവസം പ്രസിദ്ധീകരണനിയന്ത്രണം ഏർപ്പെടുത്തപ്പെട്ട ജമാ അത്തെ ഇസ്ലാമിയുടെ സ്വന്തം മക്തൂബിന് അടക്കം ഉള്ളടക്കം തയ്യാറാക്കുന്ന “സ്വതന്ത്രമാധ്യമപ്രവർത്തകൻ” ആണ്, 5 ദിവസങ്ങൾക്ക് മുൻപ് നാഗപ്പൂരിൽ വെച്ച് മഹാരാഷ്ട്ര ATS അറസ്റ്റ് ചെയ്ത് ഇക്കഴിഞ്ഞ ദിവസം വീട് റെയ്ഡ് ചെയ്യപ്പെട്ട റിജാസ് എം ഷീബ സിദ്ദീഖി എന്ന വിഘടനവാദിനേതാവ്. മാധ്യമ പ്രവർത്തകപരിവേഷം വിഘടനവാദ പ്രവർത്തനത്തിനുള്ള കവർ ആയും അതിനോട് സമന്വയിപ്പിച്ചും കൈകാര്യം ചെയ്തു പോന്ന പലരിൽ ഒരാളാണ് റിജാസും . ഓപ്പറേഷൻ സിന്ദൂറിനെതിരെയുള്ള വിമർശനത്തിന്റെ പേരിൽ അറസ്റ്റിലായ റിജാസ്.എം.ഷീബ സിദ്ദിഖിന്റെ വീട്ടിൽ പരിശോധന നടത്തിയ മഹാരാഷ്ട്ര എ.ടി.എസ് കണ്ടെത്തിത് നിരവധി വിവരങ്ങളെന്ന് റിപ്പോർട്ടുകൾ. അർബൻ നക്‌സലാണ് റിജാസ് എന്ന വിധത്തിലാണ് മഹാരാഷ്ട്ര പോലീസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നത്. കൊച്ചിയിലെ റിജാസിന്റെ വീട്ടിൽ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട് മഹാരാഷ്ട്ര എ.ടി.എസ്. ഇവ വിശദമായി പരിശോധിച്ചാൽ റിജാസിന് മുന്നിൽ വലിയ വെല്ലുവിളികളാകും എന്നാണ് റിപ്പോർട്ടുകൾ. പെൻഡ്രൈവുകൾ, ഫോണുകൾ പുസ്തകങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്ത്. റിജാസിനെതിരെ കൊച്ചി പൊലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി എളമക്കര കീർത്തി നഗറിലെ റിജാസിന്റഎ വീട്ടിൽ ഞായാറാഴ്ച്ച രാത്രി നടത്തിയ പരിശോധനയിലാണ് പെൻഡ്രൈവുകൾ, ഫോണുകൾ പുസ്തകങ്ങൾ എന്നിവ പിടിച്ചെടുത്ത്. മഹാരാഷ്ട്ര എടിഎസും, നാഗ്പൂർ പൊലീസും ഐബി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയത്. റിയാസിന്റെ കുടുംബാംഗങ്ങളെയും സംഘം ചോദ്യം ചെയ്തിരുന്നു. രാത്രി 8 മണിയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു. കാൾ മാർക്‌സിന്റെ പുസ്തകവും ‘ക്രിട്ടിസൈസിങ് ബ്രാഹ്‌മണിസം’ എന്ന പുസ്തകവും പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ മഹാരാഷ്ട്ര പൊലീസിന്റെ കസ്റ്റഡിയിലാണ് റിജാസ് എം. ഷീബ ഉള്ളത്. മഹാരാഷ്ട്ര എടിഎസും ഐബി ഉദ്യോഗസ്ഥരും ചേർന്നാണ് റിജാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. റിജാസിനെതിരെ കേരളത്തിലുള്ള കേസുകളുടെ വിശദാംശങ്ങളും എടിഎസ് ശേഖരിച്ചു. കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറിൽ പ്രതിഷേധിച്ചതിന് റിജാസ് അടക്കം 10 പേർക്കെതിരെ ഏപ്രിൽ ഒടുവിൽ പൊലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരൽ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഈ കേസുകളുടെ വിവരങ്ങൾ അടക്കം ശേഖരിച്ച പോലീസ് റിജാസിന് ഐ.എസ്.ഐ ബന്ധമുണ്ടോ എന്നു പോലും സംശിക്കുന്നുണ്ട്. ഇതിലേക്ക് വിശദമായി അന്വേഷണം നടക്കും. ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ടുമായും സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസിന് ബന്ധമുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നത്. യുകെയിലെ ഒരു മൊബൈൽ നമ്പറിലേക്ക് റിജാസ് ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരങ്ങൾ. ഇതിന് ഐഎസ്‌ഐ ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതൊടെ കൂടുതർ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. മാവോയിസ്റ്റ് നേതാവ് കണ്ണൻ മുരളിയുമായി റിജാസ് നിരന്തരം ബന്ധം പുലർത്തിയിരുന്നതാണ് റിപ്പോർട്ട്. ജി എൻ സായിബാബയെ പിന്തുണച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ ഇടപെടൽ അടക്കം റിജാസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടി അർബൻ നക്‌സൽ പ്രവർത്തനമാണ് യുവാവിൽ നിന്നും ഉണ്ടായതെന്നാണ് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കൊച്ചിയിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കാനും റിജാസ് ശ്രമിച്ചിരുന്നു. ഇതിൽ വഴിതടസപ്പെടുത്തിയതിന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമങ്ങളിൽ വിമർശിച്ചതിനാണ് റിജാസ് പിടിയിലായത്. ആക്റ്റിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമാണ് എന്നാണ് റിജാസിന്റെ അവകാശവാദം. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തിൽപ്പെട്ട യുവാക്കളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു എന്ന റിപ്പോർട്ടിന്റെ പേരിലും റിജാസിനെതിരെ കേസെടുത്തിരുന്നു. നാഗ്പൂരിലെ ഹോട്ടലിൽ നിന്നും അറസ്റ്റിലായ റിജാസ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിപിഐ മാവോയിസ്റ്റ് സംഘടനയുമായി റിജാസ് ബന്ധം പുലർത്തിയെന്നും പൊലീസ് ആരോപിച്ചിട്ടുണ്ട്. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം നാഗ്പുരിലെത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം റിജാസിനെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *