Your Image Description Your Image Description

കേരളത്തിലെ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങൾ കുതിക്കുന്നു. സംസ്ഥാനത്ത് ഈ വർഷം മാർച്ച് വരെ രജിസ്റ്റർ ചെയ്തതിൽ 11 ശതമാനത്തിലേറെയും ഇലക്ട്രിക് വാഹനങ്ങളാണ്. 1,56,666 വാഹനങ്ങളാണ് മൂന്നുമാസത്തിനിടെ രജിസ്റ്റർ ചെയ്തത്. ഇതിൽ 17,745 എണ്ണം (11.33 ശതമാനം) ഇലക്ട്രിക് വിഭാഗത്തിലുള്ളതാണ്. സംസ്ഥാനത്ത് ആകെ 2.30 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2021 വരെ 13,582 വൈദ്യുത വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്തിരുന്നുള്ളൂ. 2022- ൽ 5.05 ശതമാനമായി ഈ വിഭാഗത്തിലെ രജിസ്ട്രേഷൻ. അതായത് 7,84,080 വാഹനങ്ങളിൽ 39,632 എണ്ണം. 2023 -ൽ ഇലക്ട്രിക് വാഹന രജിസ്ട്രേഷൻ 9.99 ശതമാനമായി. 7,59,198 വാഹനങ്ങളിൽ 75,809 എണ്ണം. 2024 -ൽ അത് 10.69 ശതമാനമായി. 7,78,914 വാഹനങ്ങളിൽ 83,259 എണ്ണം ഇലക്ട്രിക്. ഇലക്ട്രിക് വാഹനവിഭാഗത്തിൽ ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ. കാർ, ഓട്ടോറിക്ഷ ഇന്നിവയും കൂടിവരുന്നുണ്ട്. ഈവർഷം പൂർത്തിയാകുന്നതോടെ വൈദ്യുതിവാഹനങ്ങളുടെ അനുപാതം ഇനിയും ഉയരുമെന്നാണ് ഗതാഗതവകുപ്പിന്റെ നിഗമനം. ചാർജിങ് സൗകര്യങ്ങളുടെ കുറവാണ് വൈദ്യുതവാഹനങ്ങളുടെ പ്രചാരണത്തിൽ പ്രധാന തടസ്സം. ഇത് പരിഹരിക്കാൻ കെഎസ്ഇബി, അനർട്ട്, കെഎസ്ആർടിസി എന്നിവയുമായി സഹകരിച്ച് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഒറ്റചാർജ്ജിൽ കൂടുതൽ ദൂരം പോകാവുന്ന തരത്തിൽ വാഹനങ്ങൾ പരിഷ്‌കരിച്ചതും നേട്ടമായി. 165 സ്വിഫ്റ്റ് ബസുകളും മൂന്ന് വർഷത്തിനിടെ കേരളത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ 165 ഇലക്ട്രിക് ബസുകളും രജിസ്റ്റർചെയ്തു. 2022-23-ൽ 50 ബസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2023-24 -ൽ 95 എണ്ണമായി. 2024-25 -ൽ 20 ബസുകളും രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *