Your Image Description Your Image Description

കഴിഞ്ഞ ദിവസം പ്രസിദ്ധീകരണനിയന്ത്രണം ഏർപ്പെടുത്തപ്പെട്ട ജമാ അത്തെ ഇസ്ലാമിയുടെ സ്വന്തം മക്തൂബിന് അടക്കം ഉള്ളടക്കം തയ്യാറാക്കുന്ന “സ്വതന്ത്രമാധ്യമപ്രവർത്തകൻ” ആണ്, 5 ദിവസങ്ങൾക്ക് മുൻപ് നാഗപ്പൂരിൽ വെച്ച് മഹാരാഷ്ട്ര ATS അറസ്റ്റ് ചെയ്ത് ഇക്കഴിഞ്ഞ ദിവസം വീട് റെയ്ഡ് ചെയ്യപ്പെട്ട റിജാസ് എം ഷീബ സിദ്ദീഖി എന്ന വിഘടനവാദിനേതാവ്. മാധ്യമ പ്രവർത്തകപരിവേഷം വിഘടനവാദ പ്രവർത്തനത്തിനുള്ള കവർ ആയും അതിനോട് സമന്വയിപ്പിച്ചും കൈകാര്യം ചെയ്തു പോന്ന പലരിൽ ഒരാളാണ് റിജാസും. പ്പോൾ റിജാസും ആയി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ഛ്ക് ഡോ ഭാർഗ്ഗവറാം സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. റിജാസ് ചെറിയ മീനല്ല. അല്ലേയല്ല…സ്വതന്ത്രമാധ്യമപ്രവർത്തനം എന്നതൊക്കെ “കവർ” മാത്രം. എന്ന ഹെഡ് ലൈനിനിൽ ആണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നമുക് ആ കുറിപ്പിന്റെ പൂർണ രൂപം നോക്കാം. ഹത്രാസ് UAPA കേസ് പ്രതിയായ സിദ്ദിഖ് കാപ്പൻ്റെ അടുപ്പക്കാരനും വീട്ടിലെ സ്ഥിരസന്ദർശകനുമായ റിജാസ് M ഷീബയെ ഓപ്പറേഷൻ സിന്ദൂരിനെ വിമർശിച്ചത് കൊണ്ട് മഹാരാഷ്ട്ര ATS അറസ്റ്റ് ചെയ്തു എന്ന നറേഷൻ ആണ് ജിഹാദി മാധ്യമങ്ങളും ജിഹാദിമാധ്യമ പ്രവർത്തകർ ഫ്രെയിം ചെയ്ത വാർത്തകളും നൽകിക്കൊണ്ടേ ഇരിക്കുന്നത്. കൃത്യമായ ഇരവാദം ഉണ്ടാക്കിയെടുത്ത് രാഷ്ടീയവത്ക്കരിച്ച് രക്ഷപ്പെടുത്തിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നറേഷൻ. മക്തൂബ് അടക്കമുള്ള ജിഹാദി മാധ്യമങ്ങൾക്ക് വേണ്ടി ഉള്ളടക്കം തയ്യാറാക്കുന്ന സ്വതന്ത്രമാധ്യമപ്രവർത്തകൻ, മാവോവാദി സംഘടനാപ്രവർത്തകൻ, ഹമാസ് – കാശ്മീരി ഭീകരവാദ അനുകൂലകൂട്ടായ്മകളുടെ സംയോജകൻ എന്നിങ്ങനെ നാലോ അഞ്ചോ കവറുകൾ ഇട്ട് പ്രവർത്തിക്കുന്ന രാഷട്രവിരുദ്ധ – വിഘടനവാദിയാണ് റിജാസ്. പൂനയിലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയോടൊപ്പം ആണ് റിജാസ് നാഗപ്പൂരിൽ പിടിയിലായത്. പ്രമുഖദേശീയസംഘടനയുടെ മുതിർന്ന നേതാവിൻ്റെ മകളെ കൃത്യമായി ലക്ഷ്യം വെക്കുകയും ബ്രെയിൻ വാഷ് ചെയ്ത്, പിതാവിന് എതിരെ തിരിക്കുകയും കാലങ്ങളായി ദുരുപയോഗം ചെയ്തു വരികയും ചെയ്ത റിജാസ്, കൃത്യമായ ദുരുദ്ദേശത്തോടെയാണ് നാഗപ്പൂരിൽ എത്തിയത്. അപകടം നേരത്തേ തന്നെ മനസ്സിലാക്കി നിരീക്ഷണത്തിൽ പെടുത്തിയതിനാലാണ് വലിയ സംഘർഷങ്ങൾക്ക് കാരണമായേക്കാവുന്ന നീക്കങ്ങൾക്ക് മുൻപ്, പിടി കൂടാൻ കഴിഞ്ഞത്. നാഗപ്പൂരിൽ ദുരുപയോഗം ചെയ്യപ്പെട്ട കുട്ടി, ഇഷ്ടക്കാരിയാണ് എന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയ റിജാസിന് മുൻപിൽ, അല്പം മുൻപ് ഡൽഹിയിൽ ഇതു പോലെ തന്നെ റിജാസ് ദുരുപയോഗിച്ച കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുടേത് അടക്കം നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിവരങ്ങൾ നിരത്തിയാണ് റിജാസിൻ്റെ കള്ളത്തരം ഉദ്യോഗസ്ഥർ പൊളിച്ചടുക്കിയത് . മേൽസൂചിതമായ ഓരോ കവറുകളിലും നിന്ന് റിജാസ് നടത്തിയ “രാഷ്ട്രവിരുദ്ധസേവനങ്ങൾ” വിശദമായി ATS ചോദ്യം ചെയ്യലിൽ നിന്നും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ നിന്നും കണ്ടെത്തിയ തെളിവുകളിലൂടെയും അനാവൃതമായിട്ടുണ്ട്. അതനുസരിച്ച് ഭാരതീയ ന്യായസംഹിത (BNS) Section 149 , Section 192 , Section 353, Sections 353(1), 353(2), 353(3) കൂടാതെ Section 67 of the Information Technology Act, 2000 എന്നീ വകുപ്പുകൾ അടക്കം ചേർത്താണ് റിജാസിനെതിരായ നടപടികൾ എന്നാണ് മനസ്സിലാകുന്നത്. റിജാസിൻ്റെ വെളിപ്പെടുത്തലുകൾ കൂടൂതൽ അറസ്റ്റുകളും അന്വേഷണങ്ങളും അനിവാര്യമാക്കിയിരിക്കുന്നു എന്നും അറിയാൻ കഴിയുന്നു എന്നതാണ് അദ്ധേഹത്തിന്റെ കുറിപ്പ്ർ. ഇതിനു ഇന്നലെ അദ്ദേഹം മറ്റൊരു കുറിപ്പും പങ്കുവെച്ചിരുന്നു നമുക്ക് അതൊന്നു നോക്കാം ജേർണലിസവും തോക്കും. രണ്ടു തോക്കുകളുമായി റിജാസിൻ്റെ നാഗപ്പൂരിലെ “ദൗത്യം” എന്തായിരുന്നു. നാഗപ്പൂരിൽ ഭഗത്സിംഗിൻ്റെ ചിത്രം “കാട്ടിയുള്ള” നില്പിൻ്റെ പശ്ചാത്തലകെട്ടിടങ്ങൾ ഏതാണ്? രാഷ്ട്രത്തെ ആഭ്യന്തര കലാപത്തിലേക്ക് നയിക്കാനുള്ള “ആപത്കരമായ ദൗത്യം” റിജാസിനെ ഏൽപിച്ചതാരാണ്? — POK യിലെ ഭീകരകേന്ദ്രങ്ങളിൽ നടപടി സ്വീകരിച്ചതിനാണ് വിഘടനവാദിയുടെ മറ്റൊരു ആക്രോശം. തോക്കിൻ്റെ പത്രപ്രവർത്തനം ആളുകൾ അറിയും വരെ മാത്രമേ റിജാസിന് വേണ്ടിയുള്ള വെള്ള പൂശലുകൾ നടക്കൂ…

Leave a Reply

Your email address will not be published. Required fields are marked *