Your Image Description Your Image Description

തെന്നിന്ത്യൻ സിനിമയിൽ ഒരു സമയത്ത് തിളങ്ങി നിന്നിരുന്ന നായക നടനായിരുന്നു തമിഴ് താരം വിശാൽ. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ നല്ലൊരു വിജയം നടന്റെ കരിയറിൽ സംഭവിച്ചിട്ടില്ല. സഹതാരങ്ങളും സുഹൃത്തുക്കളുമായ ധനുഷും സിമ്പുവും ആര്യയുമെല്ലാം ഉയരങ്ങൾ കീഴടക്കുമ്പോൾ വിശാലിന്റെ സിനിമാ ജീവിതത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല ഒരു കാലത്ത് ഫിറ്റ്നസുകൊണ്ട് അതിശയിപ്പിച്ചിരുന്ന താരം കൂടിയായിരുന്നു നടൻ.എന്നാൽ ശാരീരിക ആരോ​ഗ്യത്തിലും അടുത്തിടെയായി നടൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ പൊതുവേദിയിൽ പ്രസം​ഗിച്ച് മടങ്ങവെ താരം തലചുറ്റി വീണുവെന്ന വാർത്തയാണ് തമിഴകത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വിശാൽ ഇപ്പോൾ തുപ്പറിവാളൻ 2 ഒരുക്കുന്ന തിരക്കിലാണ്.പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണെങ്കിലും ക്ഷണം ലഭിച്ച ചടങ്ങുകളിൽ പങ്കെടുക്കാൻ നടൻ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലാണ് കഴിഞ്ഞ ദിവസം ചിത്തിരൈ ഉത്സവത്തിന്റെ ഭാ​ഗമായി തമിഴ്നാട്ടിലെ കൂത്താണ്ടവർ ക്ഷേത്രത്തിൽ താരം എത്തിയത്. എല്ലാ വർഷവും ഇവിടെ ചിത്തിരൈ ഉത്സവം ഗംഭീരമായി വിശ്വാസികൾ ആഘോഷിക്കാറുണ്ട്. വില്ലുപുരം ജില്ലയിലാണ് കൂവാഗം കൂത്താണ്ടവർ ക്ഷേത്രം.
പല സ്ഥലങ്ങളിൽ നിന്നുമുള്ള ട്രാൻസ്‌ജെന്ററുകൾ ഈ ഉത്സവത്തിൽ പങ്കെടുക്കുകയും ചിത്തിരൈ ഉത്സവം ഗംഭീരമായി ആഘോഷിക്കുകയും ചെയ്യുന്നത് പതിവാണ്. ഉത്സവത്തോട് അനുബന്ധിച്ച് ട്രാൻസ്‌ജെന്ററുകൾക്കായി സൗന്ദര്യ മത്സരവും നടത്താറുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രമല്ല മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസ്‌ജെന്ററുകളും ഈ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ എത്താറുണ്ട്.ഇത്തവണ സൗന്ദര്യ മത്സരം കാണാനും വിലയിരുത്താനും എത്തിയ സ്പെഷ്യൽ ​ഗസ്റ്റിൽ ഒരാൾ വിശാൽ ആയിരുന്നു. ഷോയിൽ പങ്കെടുത്ത മത്സരാർത്ഥികൾക്ക് ആശംസകൾ അറിയിച്ച് വേദിയിൽ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ നടൻ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ സമീപത്തുണ്ടായിരുന്നവർ താരത്തെ താങ്ങി എടുത്ത് ആശുപത്രിയിൽ എത്തിച്ചു. മുൻ ഡിഎംകെ മന്ത്രി പൊൻമുടിയുടെ വാഹ​നത്തിലാണ് വിശാലിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് റിപ്പോർട്ട്.രാഷ്ട്രീയപരമായി രണ്ട് ഭാ​ഗങ്ങളിൽ നിൽക്കുന്നവരാണ് വിശാലും പൊൻമുടിയും. വിശാലിന് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു?, ബോധക്ഷയത്തിന് പിന്നിലെ കാരണം ഒന്നും വ്യക്തമല്ല. ചൂടിന്റെ ആഘാതവും മതിയായ വായുസഞ്ചാരത്തിന്റെ അഭാവവും കാരണമാകാം വിശാൽ ബോധരഹിതനായി വീണതെന്നാണ് നി​ഗമനം. ആദ്യമായല്ല അവശനിലയിൽ പൊതുവേദിയിൽ നടനെ പ്രേക്ഷകർ കാണുന്നത്.ആദ്യമായിതാരം അവശനിലയിൽ പ്രത്യക്ഷപ്പെട്ടത് മദ​ഗദരാജയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഓഡിയോ ലോ‍ഞ്ച് ചടങ്ങിലാണ്. വിറയ്ക്കുന്ന കൈയ്യും തളർന്ന കണ്ണുകളുമായി പരസഹായത്തോടെയാണ് വിശാൽ അന്ന് ചടങ്ങിന് എത്തിയത്. നിന്ന് സംസാരിക്കാൻ സാധിക്കാത്തതിനാൽ ചടങ്ങ് തീരും വരെ വേദിയിൽ ഇരിക്കുകയായിരുന്നു നടൻ. മൈക്ക് പോലും പിടിക്കാൻ കഴിയാത്ത വിധം കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.അന്നത്തെ വീഡിയോ വൈറലായപ്പോൾ തീവ്രമായ പനിയുണ്ടായിരുന്നതിനാലാണ് തനിക്ക് വിറയലുണ്ടായത് എന്നായിരുന്നു വിശാലിന്റെ വിശദീകരണം. എന്നാൽ പലരും താൻ മാരകമായ അസുഖത്തിന് ചികിത്സയിലാണെന്ന് പറഞ്ഞ് പരത്തിയെന്നും നടൻ ആരോപിച്ചിരുന്നു. വേദിയിൽ ബോധരഹിതനായി വീണുവെന്ന വാർത്ത പുറത്ത് വന്നതോടെ അന്ന് ശരീരം വിറച്ചത് പനികൊണ്ടാണെന്ന് നടൻ പറഞ്ഞത് നുണയാണോ എന്നുള്ള സംശയമാണ് പ്രേക്ഷകർക്ക്.അമിത മദ്യപാനം വിശാലിന്റെ ആരോ​ഗ്യത്തെ കാര്യമായി ബാധിച്ചതായും അതിന്റെ പ്രത്യാഘതമാണ് നടൻ അനുഭവിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. തനിക്ക് മാരക രോ​ഗമാണെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടി താരം അടുത്തിടെ നൽകിയിരുന്നു. ഇനി മുതൽ എല്ലാ വേദിയിലും വിറയ്ക്കുന്ന കൈകളുമായി പോകാനാണ് തീരുമാനമെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *