Your Image Description Your Image Description

കെപിസിസി പ്രസിഡന്റായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിലെത്തിയായിരുന്നു ചുമതലയേറ്റത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ഇന്ന് ചുമതലയേറ്റു.എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, വി എം സുധീരന്‍, കെ മുരളീധരന്‍, രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുതിയ കെപിസിസി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ചിരുന്നു. സണ്ണി ജോസഫ്, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്.യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാന്‍ കഴിഞ്ഞാല്‍ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. ശരിക്കും അർത്ഥവത്തായതാണ് എകെ ആന്റണിയുടെ ആശംസ സണ്ണി ജോസഫ് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കൂട്ടിയിണക്ക തന്നെയാണ്. സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷൻ ആക്കിയതിന് ചൊല്ലിയുള്ള അന്തർധാര ചർച്ചകളും ഉറപ്പുകളും അതിന്റെ തീവ്രതയിലേക്ക് കടന്നിരിക്കുകയാണ് ആൻഡാണ് മുരളീധരനും പരസ്യമായി ആക്ഷേപിച്ചു തുടങ്ങി. ഇതൊക്കെ ഒത്തുതീർപ്പാക്കി പരസ്പര ഐക്യത്തോടെ കോൺഗ്രസുകാരെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞാൽ മാത്രമേ പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ പോലും കഴിയൂ എന്ന തരത്തിലേക്ക് കോൺഗ്രസിന്റെ ചീത്ത പേര് പരക്കെ പരന്നിട്ടുണ്ട്. ആദ്യം അതിനൊക്കെ പരിഹാരം കണ്ട് തനിക്ക് എതിരെ നിൽക്കുന്നവരെ കൂടി അണികളാക്കി ചേർക്കേണ്ട വലിയ ഉത്തരവാദിത്വമാണ് സണ്ണി ജോസഫ് നേരിടാൻ പോകുന്നത്.അതേസമയം തോറ്റല്ല പടിയിറങ്ങുന്നത് ഞാൻ രചിച്ചത് വിജയഗാഥയുടെ ചരിത്രം തന്നെയായിരുന്നു എന്ന് കെപിസിസി അധ്യക്ഷ സ്ഥാന കൈമാറ്റ വേളയിൽ ഉറക്കെ പ്രഖ്യാപിച്ച് കെ സുധാകരനും രംഗത്ത് വന്നു. എന്നെ അങ്ങനെ ആരും ഒതുക്കേണ്ട എന്നും പറഞ്ഞു പരത്തുന്ന പോലെ അത്ര കഴിവുകെട്ടവൻ അല്ല താനെന്നും ബോധ്യപ്പെടുത്താനുള്ള അവസരമായി ഈ സാഹചര്യം കെ സുധാകരൻ ഉപയോഗപ്പെടുത്തി എന്ന് വേണം പറയാൻ.പുതിയ കെപിസിസി അധ്യക്ഷന് ചുമതല കൈമാറുന്ന ചടങ്ങിൽ തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് കെ സുധാകരൻ. തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്നും കെ സുധാകരൻ പറഞ്ഞു.ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വേദിയിൽ നിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് സുധാകരൻ പ്രസംഗം തുടങ്ങിയത്. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും സിപിഎഐഎമ്മിന്റെ ഭൂരിപക്ഷം 13,000 ആക്കി കുറയ്ക്കാൻ തന്റെ കാലയളവിൽ സാധിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് കോൺഗ്രസിന് 20 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകുന്നത്. അത് തന്റെ കാലയളവിലാണ് എന്നും സുധാകരൻ പറഞ്ഞു.താൻ പാർട്ടിയെ ജനകീയമാക്കി. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കോളേജുകൾ കെഎസ്‌യു തിരിച്ചുപിടിച്ചു. അവർക്ക് പിന്നിൽ കെപിസിസിയും ഉണ്ടായിരുന്നു. കോൺഗ്രസ് യുണിറ്റ് കമ്മിറ്റി തനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അത് തന്റെ പിൻഗാമിയിലൂടെ സാധ്യമാക്കണം. സെമി കേഡർ സംവിധാനത്തിലേക്ക് എത്തിക്കും എന്നാണ് താൻ പറഞ്ഞത്. അത് ഏറെക്കുറെ സാധ്യമായി. ഇനിയും ഞാൻ നിങ്ങളോടൊപ്പം ഉണ്ട്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതൊന്നും ഒരു പ്രശ്നമല്ല. നമുക്ക് ജയിക്കണം. സിപിഎഐഎമ്മിനെതിരെയുള്ള പോരാട്ടത്തിന് മുൻപിൽ ഒരു പടക്കുതിരയെപ്പോലെ താൻ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.കോൺഗ്രസ് പാർട്ടി ഏറ്റവും ഇളഭ്യനാക്കി പരിഹാസ്യനാക്കി ഇറക്കിവിട്ടവരുടെ പട്ടികയിൽ കെ സുധാകരൻ എന്നും മുൻനിരയിൽ ഇടം പിടിക്കുന്ന നേതാവായി മാറുമെങ്കിലും താൻ കറകളഞ്ഞ കോൺഗ്രസുകാരൻ ആയിരുന്നു എന്നും തിരിച്ചറിയാതെ പോയത് നിങ്ങളുടെ ഗതികേടാണ് എന്റെ കഴിവുകേട് അല്ല എന്നും ഉറക്കെ പ്രഖ്യാപിക്കാനും തനിക്ക് നട്ടെല്ലുണ്ടെന്ന് ഉറപ്പിച്ചു പറയാനും സുധാകരൻ മറന്നില്ല.പുതിയ സാരഥികൾ പിണറായിയെ താഴെയിറക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു പൊട്ടിപ്പാളീസായി വീണ്ടുമൊരു കെപിസിസി അധ്യക്ഷന് മാറ്റുന്നതിലേക്കും തർക്കത്തിലേക്കും കാര്യങ്ങൾ എത്തുന്നത് വരെ ഇനി കോൺഗ്രസിന്റെ പുതിയ കോമാളിത്തരങ്ങൾ കേരളത്തിന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *