Your Image Description Your Image Description

കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കുകയും, ത്രില്ലടിപ്പിക്കുകയും ചെയ്ത്കൊണ്ട് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മനു സ്വരാജ് സംവിധാനം ചെയ്ത ‘പടക്കളം’. സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽമുടക്കുള്ള ക്യാമ്പസ് ചിത്രം കൂടിയാണ് പടക്കളം.

ഫ്രൈഡേ ഫിലിം ഹൗസിൻറെ ബാനറിൽ വിജയ് ബാബുവും വിജയ് സുബ്രഹ്‍മണ്യവും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത്. എട്ടാം തീയതി (വ്യാഴാഴ്ച) ആയിരുന്നു ചിത്രത്തിൻറെ റിലീസ്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ കണക്ക് പ്രകാരം 24 ലക്ഷമായിരുന്നു ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ. എന്നാൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ഞായറാഴ്ച ഇത് 1.09 കോടിയായി ഉയർന്നു.

സാക്നിൽകിൻറെ കണക്ക് പ്രകാരം ചിത്രത്തിൻറെ ആദ്യ നാല് ദിനങ്ങളിലെ ഇന്ത്യൻ ഗ്രോസ് 2.88 കോടിയാണ്. നെറ്റ് 2.57 കോടിയും. വരുന്ന രണ്ടാഴ്ചയെങ്കിലും ചിത്രം തിയറ്ററുകളിലേക്ക് ആളെ എത്തിക്കും എന്നത് ഇപ്പോൾ ലഭിക്കുന്ന മൗത്ത് പബ്ലിസിറ്റി വച്ച് പറയാനാവും. ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ഈ ഫാൻറസി കോമഡി ചിത്രം പ്രധാനമായും ലക്ഷ്യമാക്കുന്നത് യുവാക്കളെയാണ്. ഒപ്പം കോമഡി സിനിമകൾ ഇഷ്ടപ്പെടുന്നവരെയും.

തിരക്കഥ – നിതിൻ.സി ബാബു, മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം) ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – നിതിൻരാജ് ആരോൾ. പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ – സെന്തിൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. PRO-വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *