Your Image Description Your Image Description

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു. അപകടത്തിൽ പറവൂർ സ്വദേശി സുനിക്ക് പരിക്കേറ്റു.സംഭവത്തിൽ വീട് ഭാ​ഗികമായി തകർന്നു.

ഇന്ന് പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്.കൊട്ടുവള്ളിക്കാട് പതിയാപറമ്പിൽ സുകുമാരന്റെ വീടിന് മുകളിലേക്കാണ് ലോഡുമായി വന്ന ലോറി മറിഞ്ഞത്. അപകട സമയത്ത് സുകുമാരന്റെ മകൻ സുനിയും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റ സുനിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *