Your Image Description Your Image Description

കണ്ണൂർ : ഗ്രാമീണ സ്മരണ ഉണർത്തുന്ന ഓലപ്പുര, മുൻ വശത്ത് ഞാറിന്റെ പച്ചമേലാപ്പണിഞ്ഞ വെള്ളം മരുവുന്ന നെൽപ്പാടം, അതിനൊത്ത നടുവിൽ ജലചക്രം. ഒറ്റനോട്ടത്തിൽ കാണികളെ കേരളത്തിന്റെ ഗ്രാമീണ മനോഹാരിതയിലേക്ക് കൂട്ടികൊണ്ട് പോവുകയാണ് വിനോദ സഞ്ചാര വകുപ്പ്.

കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വിനോദ സഞ്ചാര വകുപ്പിന്റെ ഈ ക്രമീകരണം. സെൽഫികളും ഫോട്ടോകളുമെടുത്ത് വയലോരം ആഘോഷമാക്കുകയാണ് കാണികൾ. ഓലപ്പുരയ്ക്കകത്ത് മൺപാത്ര നിർമാണ പ്രക്രിയ നേരിൽ കാണാനും വേണമെങ്കിൽ പരീക്ഷിക്കാനും അവസരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *