Your Image Description Your Image Description

കണ്ണൂർ : നിയമപാലനത്തിലെ കണിശതയോടൊപ്പം നൃത്തചാരുതയും ഒരുമിപ്പിച്ച് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ. എന്റെ കേരളം പ്രദർശനമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിലാണ് നൃത്തമവതരിപ്പിച്ച് കാണികളുടെ മനം കവർന്നത്.

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി. സിന്ദു , വുമൺ സെൽ സിവിൽ പോലീസ് ഓഫീസർ സിൻഷ, ഡിഎച്ച് ക്യൂ സിവിൽ പോലീസ് ഓഫീസർ വിദ്യ, വനിതാ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ഷീബ, പിങ്ക് പോലീസ് പട്രോംളിംങ്ങ് സിവിൽ പോലീസ് ഓഫീസർ എ ആർ ശ്രീജ, പിങ്ക് പോലീസ് പട്രോളിങ്ങ് സിവിൽ പോലീസ് ഓഫീസർ ഹർഷ എന്നിവരാണ് ചടുലമായ ചുവടുകളുമായി ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചത്.

ജോലിക്കിടയിലെ ചെറിയ ഇടവേളകളിൽ നൃത്തച്ചുവടുകൾ പഠിച്ചെടുത്ത് കലാരംഗത്തും തങ്ങൾ പിന്നിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു ഉദ്യോഗസ്ഥരുടെ പ്രകടനം.
കണ്ണൂർ സിറ്റി പോലീസ് ഡി എച്ച് ക്യു റെസിഡന്റ്സ് അസോസിയേഷനിലെ കുടുംബാംഗങ്ങളുടെ ഫ്യൂഷൻ ഡാൻസും പരിപാടിയിൽ അരങ്ങേറി.സിന്ധു ജീജേഷ്, അമ്പിളി മനോജ്, മഞ്ജരി ഷാജി,രേഷ്മ സുജിത്, ജിഷ്ന സനൂപ് , ദിവ്യ എന്നിവർ ചേർന്നാണ് ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *